ഏക സിവില്‍കോഡ്: എസ്.കെ.എസ്.എസ്.എഫ് ഒപ്പ് ശേഖരണത്തിന് തുടക്കം
കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ സമസ്ത ആഹ്വാനം ചെയ്ത ഒപ്പ് ശേഖരണത്തിന് ജില്ലാ എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് തുടക്കമായി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, എന്‍ജിനിയര്‍ മാമുക്കോയ ഹാജി, ഒ.പി അഷ്‌റഫ് കുറ്റിക്കടവ്, ഫൈസല്‍ ഫൈസി മടവൂര്‍, ഒ.പി നസീര്‍, യഹ്‌യ വെള്ളയില്‍, ശിഹാബ് പന്തീരങ്കാവ്, ശാഹിദലി കുറ്റിച്ചിറ സംബന്ധിച്ചു.
ഓള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോബോര്‍ഡ് നടത്തുന്ന ഒപ്പ് ശേഖരണം വിജയിപ്പിക്കാന്‍ സമസ്ത ആഹ്വാനം ചെയ്ത സാഹചര്യത്തിലാണ് എസ്.കെ.എസ് എസ്.എഫ് ഇന്ന് ജുമുഅ നിസ്‌കാരത്തിനെത്തുന്നവരില്‍ നിന്നും വീടുകള്‍ സന്ദര്‍ശിച്ചും ടൗണുകള്‍ കേന്ദ്രീകരിച്ചും ഒപ്പ് ശേഖരണം നടത്താന്‍ തീരുമാനിച്ചത്.
നിശ്ചിത ഫോമില്‍ പേരും വിലാസവും സഹിതം ഒപ്പും ശേഖരിച്ച് പേഴ്‌സണല്‍ ലോബോര്‍ഡിന്റെ ഇമെയില്‍ വിലാസത്തില്‍ അയച്ചുകൊടുക്കുകയും മശാുയീമൃറ@ഴാമശഹ.രീാ ഒറിജിനല്‍ കോപ്പി മേഖലകള്‍ മുഖേന ജില്ലാ കമ്മിറ്റിയെ ഏല്‍പ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."