കാമറാമാന്മാരെ തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന്
കോഴിക്കോട്: രണ്ടാം അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ അതിദി വധക്കേസ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂസ് ചാനല്‍ കാമറാമാന്മാരെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് തടഞ്ഞ പൊലിസ് നടപടിയില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തടസപ്പെടുത്തുകയും മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തില്‍ പെരുമാറുകയും ചെയ്ത പൊലി സ് നടപടി അംഗീകരിക്കാനാവില്ലെന്നും വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും യൂനിയന്‍ ജില്ലാ പ്രസിഡന്റ് കമാല്‍ വരദൂര്‍, സെക്രട്ടറി എന്‍. രാജേഷ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പാരന്റിങ് കോണ്‍ഫറന്‍സ്
കോഴിക്കോട്: കുന്ദമംഗലത്ത് ഏഴിനു നടക്കുന്ന പാരന്റിങ് കോണ്‍ഫറന്‍സില്‍ എസ്.എം.എഫിന്റെ മുഴുവന്‍ മേഖലാ ഭാരവാഹികളും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് സി.കെ.എസ് തങ്ങളും സെക്രട്ടറി സലാം ഫൈസി മുക്കവും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."