വടക്കാഞ്ചേരി പീഡനം: സി.പി.എം ഏരിയകമ്മറ്റി ഇന്ന് യോഗം ചേരും
തൃശൂര്‍:സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍ ജയന്തനെതിരെ ഉന്നയിക്കപ്പെട്ട ലൈംഗിക ആരോപണത്തില്‍ നടപടി എടുക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം വടക്കാഞ്ചേരി ഏരിയകമ്മറ്റി ഇന്ന് അടിയന്തിരയോഗം ചേരും.വിശദമായ അന്വേഷണത്തിനായി പാര്‍ട്ടി കമ്മിഷനെ നിയമിക്കാനും സാധ്യതയുണ്ട്. രാവിലെ 10 മണിക്കാണ് യോഗം ചേരുക.
കേസില്‍ യുവതിയുടേയും ജയന്തന്റേയും മൊഴി വീണ്ടും എടുക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. യുവതിയുടെ ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയായിരിക്കും പൊലിസ് അന്വേഷണം പുരോഗമിക്കുക.
അതേസമയം കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് പേരമംഗലം സിഐയെ മാറ്റി. ഗുരവായൂര്‍ എസ്പി പിഎ ശവദാസിനാണ് പകരം അന്വേഷണ ചുമതല നല്‍കിയത്.
പേരമംഗലം സിഐ ക്കെതിരില്‍ ഗുരുതര ആരോപണങ്ങളാണ് തിരുവന്തപുരത്ത് വെച്ച് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പീഡനത്തിനിരയായ യുവതി ഉന്നയിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."