രചനകള്‍ നല്‍കാം
പാലക്കാട്: വനം വകുപ്പ് പ്രസിദ്ധീകരിക്കുന്ന ആരണ്യം മാസികയിലേക്ക് രചനകളും ഫോട്ടോകളും അയക്കാം. പ്രസിദ്ധീകരിക്കുന്ന സൃഷ്ടികള്‍ക്ക് പ്രതിഫലം ലഭിക്കും. എഡിറ്റര്‍, ആരണ്യം, ഫോറസ്ട്രി ഇന്‍ഫര്‍മേഷന്‍ ബ്യുറോ, വഴുതക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തില്‍ സൃഷ്ടികള്‍ അയക്കാം.
തിരുവിഴാംകുന്ന് വളര്‍ത്തു പക്ഷി ഗവേഷണ കേന്ദ്രത്തില്‍ ഇനി വിദേശയിനം താറാവുകളും
അലനല്ലൂര്‍: കേരളാ വെറ്ററിനറി സര്‍വകലാശാലയുടെ കീയിലുള്ള തിരുവഴാംകുന്ന് വളര്‍ത്തു പക്ഷി ഗവേഷണ കേന്ദ്രത്തില്‍ വിദേശി താറാവുകളെത്തി.
കേന്ദ്രത്തിലെ ഇറച്ചി കോഴികള്‍ക്കുള്ള പ്രജനകേന്ദ്രം പ്രവൃത്തനക്ഷമമായതോടെയാണ് പുതിയിനം വിദേശ താറാവുകളെയിറക്കി കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ അധികൃതര്‍ തീരുമാനിച്ചത്.
ഏകദേശം രണ്ടു മാസം കൊണ്ട് മൂന്നു കിലോയാലധികം തൂക്കം വരുന്ന വിയറ്റ്‌നാം ഇനങ്ങളായ വി ഗോവ , ഗ്രി മോഡ്, പെക്കിന്‍ എന്നീ തരം താറാവുകളേയാണ് കേന്ദ്രത്തില്‍ എത്തിച്ചിരിക്കന്നത്.
ഇറച്ചി ഉല്‍പാദനത്തിലും തീറ്റ പരിവര്‍ത്തന ശേഷിയിയും മറ്റു താറാവുകളേക്കാള്‍ ഇവ മുന്‍പന്തിയിയാലാണ്.
നിലവില്‍ ആയിരത്തിലേറെ താറാവുകളെയാണ് ഇവിടെ വളര്‍ത്തുന്നുണ്ട്. വൈറ്റ് പെക്കിന്‍ താറാവുകളും ഗ്രാമ ശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍ കോഴികളും കിലോക്ക് 130 രൂപ നിരക്കില്‍ കര്‍ഷകര്‍ക്ക് ഇവിടെ വില്‍ക്കപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."