മട്ടന്നൂരില്‍ വന്‍ പുകയില ഉത്പന്ന വേട്ട
മട്ടന്നൂര്‍: മട്ടന്നൂര്‍ - ഇരിട്ടി റോഡില്‍ വിദേശ മദ്യശാലക്ക് സമീപം വില്‍പ്പനക്കെത്തിച്ച 10, 200 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി.
കടയുടമ പി.വി മധുസൂദനനെ(48)തിരെ കേസെടുത്തു. എക്‌സൈസ് സി.ഐക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ഇന്നലെ വൈകുന്നേരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി സജീവന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മധുസൂദനന്റെ സ്റ്റേഷനറി കടക്കു മുകളിലെ ഒഴിഞ്ഞ മുറിയിലാണ് പുകയില ഉത്പന്നങ്ങള്‍ ഒളിപ്പിച്ചിരുന്നത്.
അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ പവിത്രന്‍, പ്രിവന്റീവ് ഓഫിസര്‍ ബഷീര്‍ പിലാട്ട്, സിവില്‍ ഓഫിസര്‍മാരായ കെ.കെ ഷാജി, പി.വി വല്‍സന്‍, വി.എന്‍ വിനേഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. മട്ടന്നൂരില്‍ രാവിലെ നടത്തിയ വാഹന പരിശോധനയില്‍ ഉളിക്കല്‍ വട്ട്യത്തോടിലെ പണിക്കരവീട്ടില്‍ ജോജോയെ(41)ബൈക്കില്‍ കടത്തുകയായിരുന്ന അഞ്ച് ലിറ്റര്‍ വിദേശ മദ്യവുമായി പിടികൂടിയിരുന്നു.
പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
തലശ്ശേരി: തലശ്ശേരി കോട്ടയില്‍ നിന്നു 50 മീറ്റര്‍ അകലെയുള്ള സ്വകാര്യ സ്‌കൂള്‍ കെട്ടിടം വികസിപ്പിക്കാന്‍ 23 ലക്ഷം കൈക്കൂലി നല്‍കിയെന്ന് ആരോപണം. പുരാവസ്തു ഗവേഷണവകുപ്പിന്റെ അധിപരായ ആറ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തുക ഇടനിലക്കാരന്‍ മുഖേന കൈമാറിയെന്നാണ് ആരോപണം. നഗരസഭാ സ്റ്റേഡിയത്തിന്റെ പുനര്‍നവീകരണം പുരാവസ്തു വകുപ്പ് തടഞ്ഞതിനു പിന്നാലെയാണ് ഈ ആരോപണമുയര്‍ന്നത്. സ്‌കൂള്‍ കെട്ടിടത്തില്‍ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ ആരംഭിക്കുന്നതിനു അനുമതി നല്‍കുന്നതിനാണ് തുക കൈമാറിയത്. സ്‌കൂള്‍ പി.ടി.എ കെട്ടിടം വികസിപ്പിക്കുന്നതിന് പണം സ്വരൂപിക്കാന്‍ കുട്ടികള്‍ക്ക് അഞ്ച് രൂപ മുതല്‍ നൂറ് രൂപവരെയുള്ള റസീറ്റ് നല്‍കുകയും അങ്ങിനെ സമാഹരിക്കുന്ന തുക ശേഖരിച്ച് കൈക്കൂലിയായി നല്‍കാനുമാണ് മാനേജ്‌മെന്റ് ആലോചിച്ചതെന്നുമാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഇത്തരത്തില്‍ കുട്ടികളില്‍ നിന്നു സമാഹരിച്ച തുക 13 ലക്ഷത്തിനും 18 ലക്ഷത്തിനും ഇടയില്‍ വരുമെന്നിരിക്കെ പുരാവസ്തു ഗവേഷണ വകുപ്പില്‍ നിന്നു സ്‌കൂള്‍ കെട്ടിടം വികസിപ്പിക്കുന്നതിന് അനുമതി തേടുന്നതിനായാണ് 23 ലക്ഷം രൂപ കൈക്കൂലി നല്‍കിയതെന്ന ആരോപണം പി.ടി.എ മുന്‍ ഭാരവാഹികളില്‍ നിന്നുയര്‍ന്നിട്ടുള്ളത്. ശേഖരിച്ച തുക മാനേജുമെന്റ് സ്വീകരിക്കുന്നതിനു മുമ്പ് തന്നെ പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ നടത്തുന്നതിനുള്ള കെട്ടിട നിര്‍മാണത്തിനുള്ള അനുമതി ലഭിക്കുന്നതിനായുള്ള 23 ലക്ഷം രൂപ ഇടനിലക്കാര്‍ വഴി മാനേജ്‌മെന്റ് ഡല്‍ഹിയിലെത്തി നല്‍കുകയായിരുന്നുവെന്നാണ് ആരോപണമുള്ളത്. പുരാവസ്തു ഗവേഷണ വകുപ്പ് തലശ്ശേരി നഗരത്തിലെ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും ജനറല്‍ ആശുപത്രി കെട്ടിടം നിര്‍മിക്കുന്നതിനും എതിര്‍ നിലപാട് ശക്തമായി തുടര്‍ന്നിരുന്നു. പ്രസ്തുത സ്‌കൂള്‍ ഈ വിധത്തിലാണ് കെട്ടിടം നിര്‍മിക്കുന്നതിന് അനുമതി നേടിയതെന്ന് അറിഞ്ഞിട്ടും നഗരസഭാ അധികൃതര്‍ പുരാവസ്തു ഗവേഷണ വകുപ്പിനെതിരേ ഒരു പെറ്റികേസ് പോലും രജിസ്റ്റര്‍ ചെയ്തില്ലെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."