നഗരസഭ വെട്ടിയ പാതക്ക് അനുമതി നല്കുന്നതു പരിഗണിക്കും: റെയില്‍വേ മാനേജര്‍
കാഞ്ഞങ്ങാട്: കുശാല്‍ നഗറില്‍ നിന്നു കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന് പരിസരത്തേക്കു നഗരസഭാ അധികൃതര്‍ വെട്ടിയ പുതിയ പാതക്ക് അനുമതി നല്കുന്നതു സംബന്ധിച്ച് ഒരാഴ്ചക്കകം തീരുമാനം കൈക്കൊള്ളുമെന്നു പാലക്കാട് ഡിവിഷന് അഡിഷണല്‍ റെയില്‍വേ മാനേജര്‍ ടി രാജ്കുമാര് പറഞ്ഞു. പത്തു ദിവസം മുമ്പാണു നഗരസഭാ അധികൃതര്‍ കുശാല്‍ നഗറില്‍ നിന്നു പുതിയ പാത വെട്ടിയത്. റെയില്‍പാളത്തിനു സമാന്തരമായി വെട്ടിയ ഈ പാത റെയില്‍വേയുടെ സ്ഥലത്തു കൂടി അനുമതിയില്ലാതെ വെട്ടിയെന്ന പേരു പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ ഇതു തടഞ്ഞത്.
ഇതു സംബന്ധിച്ചു പി കരുണാകരന് എം.പി, ഡിവിഷനില്‍ റെയില്‍വേ മാനേജരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണു ഇന്നലെ പാത പരിശോധിക്കാന്‍ അഡിഷണല്‍ മാനേജര്‍ കാഞ്ഞങ്ങാട്ടെത്തിയത്. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് ഡിവിഷണല്‍ മാനേജര്‍ക്കു നല്കുമെന്നു രാജ്കുമാര് പറഞ്ഞു. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളെ സംബന്ധിച്ച് രാജ്കുമാര് നടത്തിയ ചര്‍ച്ചയില്‍ പി കരുണാകരന് എം.പി, നഗരസഭ ചെയര്മാന് വി.വി രമേശന്, നഗര വികസന സമിതി ചെയര്മാന് അഡ്വ. പി അപ്പുക്കുട്ടന്, ജനറല്‍ കണ്‍വീനര്‍ സി യൂസഫ് ഹാജി, പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ടി മുഹമ്മദ് അസ്ലം, ഫാദര്‍ മാത്യു ആലങ്കോട്, റോട്ടറി ക്ലബ് പ്രസിഡന്റ് രഞ്ജിത്ത്, കെ വിനോദ്, പ്രദീപ്, മേല്‍പ്പാലം കര്‍മ്മ സമിതി ചെയര്മാന് എച്ച് ശിവദത്ത്, ജനറല്‍ കണ്‍വീനര്‍ എ ഹമീദ് ഹാജി, അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനിയര്‍ ഗോപി ചന്ദ്രനായ്ക്, റെയില്‍വേ സീനിയര്‍ എന്‍ജിനിയര്‍ പുരുഷോത്തമന് തുടങ്ങിയവര്‍ സംബന്ധിച്ചു.
ചന്ദ്രഗിരി സ്കൂളിലെ പുതിയ ബ്ലോക്ക്: വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം
മേല്‍പ്പറമ്പ്: ചന്ദ്രഗിഗി സ്കൂളിലെ പുതിയ ബ്ലോക്കിനു വേണ്ടി വിദ്യാര്‍ഥികള്‍ തമ്മില്‍ ഉടലെടുത്ത തര്‍ക്കം സംഘര്‍ഷത്തിലെത്തി. സംഘര്‍ഷത്തില്‍ രണ്ട് അധ്യാപകര്‍ക്കു പരുക്കേറ്റു. തുടര്‍ന്നു സ്കൂള്‍ അടച്ചിട്ടു. ഏതാനും ദിവസം മുമ്പ് ഫിഷറിസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്ത പുതിയ രണ്ടു ബ്ലോക്കിനെ ചൊല്ലിയാണ് സ്കൂളില്‍ തര്‍ക്കം ഉടലെടുത്തത്.
പ്രധാനധ്യാപകന് മഞ്ചേശ്വരം മിയാപ്പദവിലെ ബി ഇബ്രാഹിം (46), അധ്യാപകന് പയ്യാവൂര്‍ സ്വദേശി പി.പി സണ്ണി (50) എന്നിവരാണ് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.
പുതിയതായി നിര്‍മിച്ച ബ്ലോക്കുകളിലൊന്ന് എസ്.എസ്.എല്‍.സി വിദ്യാര്‍ഥികള്‍ക്കു നല്‍കിയിരുന്നു. രണ്ടാമത്തെ ബ്ലോക്കിലെ താഴത്തെ നില ആവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ രംഗത്തു വന്നു. ഇതാണു തര്‍ക്കത്തില്‍ കലാശിച്ചത്. എന്നാല്‍ താഴത്തെ നില സ്റ്റാഫ് റൂമിനു വേണമെന്നും മുകളിലത്തെ നില കംപ്യൂട്ടര്‍ മുറിയായി മാറ്റുമെന്നും അധ്യാപകര്‍ പറഞ്ഞു. ഇതു അംഗീകരിക്കാന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തയാറായില്ല. ഇതോടെ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞു വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. ഇതിലിടപ്പെട്ടപ്പോഴാണ് അധ്യാപകര്‍ക്കു മര്‍ദനമേറ്റത്.
ബ്ലോക്ക് സംബന്ധിച്ച തര്‍ക്കം മൂന്നു ദിവസമായി തുടരുകയായിരുന്നു. ഇന്നലെ രാവിലെ വിദ്യാര്‍ഥികളില്‍ ഒരു വിഭാഗം സമരം തുടങ്ങിയതോടെയാണു സംഘര്‍ഷത്തിലെത്തിച്ചത്. വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ ബാനര്‍ അധ്യാപകര്‍ കീറിക്കളഞ്ഞുവെന്നു വിദ്യാര്‍ഥികളും സമരത്തിനു നോട്ടീസ് നല്‍കാതെയാണു വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയതെന്ന് അധ്യാപകരും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."