കഞ്ചിക്കോട് മാലിന്യപ്രശ്‌നം: 24 മണിക്കൂര്‍ നിരീക്ഷണമെന്ന്
പാലക്കാട്: പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട് ഗുരുതര മാലിന്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി ആരോപിക്കപ്പെടുന്ന വിവിധ ഇരിമ്പുരുക്ക് വ്യവസായ സ്ഥാപനങ്ങളിലെ മലിനീകരണം തടയുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് 24 മണിക്കൂറും നിരീക്ഷിക്കുമെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എയുമായ വി.എസ്. അച്ചുതാനന്ദന്റെ നിയമസഭയിലെ ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കി. മലിനീകരണ നിയന്ത്രണ സംവിധാനങ്ങളില്‍ ചിലതിന് മാറ്റം ആവശ്യമാണെന്ന് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
കമ്പനികളില്‍ നിന്നുള്ള മാലിന്യപ്രശ്‌നം പ്രദേശത്തെ ജനങ്ങളെ മാരകരോഗങ്ങള്‍ക്ക് അടിമപ്പെടുത്തുന്നതായി വി.എസ് അച്ചുതാനന്ദന്‍ ചോദ്യത്തില്‍ പറഞ്ഞു.
മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്തെ ആശുപത്രി മാലിന്യം സംസ്‌കരിക്കുന്ന ഇമേജിന്റെ പ്രവര്‍ത്തനം ജനജീവിതത്തേയും കൃഷിയേയും ബാധിക്കുന്നതായും ഇത്തരം മാലിന്യ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി തടയുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എയുടെ ചോദ്യത്തിന് പ്രതിദിനം 37ടണ്‍ ബയോമെഡിക്കല്‍ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള അനുമതിയാണ് സ്ഥാപനത്തിന് നല്‍കിയിരിക്കുന്നതെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച കണ്ടെത്താനായില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. മാലിന്യം പാടത്തേക്കോ തോടുകളിലേക്കോ എത്താതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.
പ്രദേശവാസികള്‍ക്കോ മൃഗങ്ങള്‍ക്കോ കൃഷിക്കോ നാശം വരാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രശ്‌നത്തെപറ്റി പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ക്ലസ്റ്റര്‍പരിശീലനം ബഹിഷ്‌കരിക്കുമെന്ന്
ഒറ്റപ്പാലം: അധ്യാപകരുടെ ശമ്പളം തടയല്‍, പുനര്‍ വിന്യാസത്തിലെ അപാകതകള്‍, അനര്‍ഹരുടെ ക്ലാസ് പരിശോധന, ആറാം പ്രവൃത്തി ദിനത്തിലെ ക്ലസ്റ്റര്‍ പരിശീലനം, അധ്യാപക പ്രശ്‌നങ്ങളോട് വിദ്യാഭ്യാസ മന്ത്രിയുടെ മുഖം തിരിക്കല്‍, ഭാഷാ പഠന വിരുദ്ധ നിലപാടുകള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ പ്രതിഷേധിച്ച് നവംബര്‍ 5 ന് നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനം അധ്യാപകര്‍ ബഹിഷ്‌കരിക്കുവാന്‍ ' അധ്യാപക സമിതി നേതാക്കളായ രാമദാസ് പാലക്കോട്, ഗിരീഷ് കുമാര്‍ (കെ.പി.എസ്.ടി.എ), എം.ടി. സൈനുല്‍ ആബിദീന്‍, ഇ. മൊയ്തുണ്ണി (കെ.എ.ടി.എഫ്), പി.ഉണ്ണീന്‍കുട്ടി, ഹംസത്ത് മാടാല (കെ.എസ്.ടി.യു) പ്രസ്താവിച്ചു.
പാലക്കാട്: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനും ക്ലസ്റ്റര്‍ പരിശീലനം ബഹിഷ്‌കരിക്കുമെന്ന് പി. മുഹമ്മദ്, എം.ടി. സൈനുല്‍ ആബിദീന്‍, വി.എ.എം. യൂസുഫ് പറഞ്ഞു.
എല്ലാ അറബി അധ്യാപകരും ബഹിഷ്‌കരണത്തില്‍ പങ്കെടുക്കണമെന്ന് നേതാക്കള്‍ ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."