സസ്പെന്‍ഡ് ചെയ്ത അധ്യാപകനെ തിരിച്ചെടുക്കാന്‍ ഉത്തരവായി
മണ്ണാര്‍ക്കാട്: സര്‍വീസില്‍ നിന്നും മാനേജര്‍ സസ്പെന്‍ഡ് ചെയ്ത അധ്യാപകനെ തിരിച്ചെടുക്കാന്‍ ഉത്തരവായി. കുമരംപുത്തൂര്‍ പയ്യനെടം എ.യു.പി സ്കൂളിലെ അധ്യാപകനായ എം. ഹമീദിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സജികുമാറാണ് മണ്ണാര്‍ക്കാട് ഡി.ഇ.ഒ, എ.ഇ.ഒ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയത്.
മാനേജര്‍ക്ക് ഇത് സംബന്ധിച്ച് ഉത്തരവ് നല്കുവാനും, ഇത് അംഗീകരിക്കാത്തപക്ഷം കേരള വിദ്യാഭ്യാസ ചട്ടം അനുശാസിക്കുന്ന അച്ചടക്കനടപടികള്‍ മാനേജര്‍ക്കെതിരേ എടുക്കുവാനും ഡെപ്യൂട്ടി സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
സംയോജിത മുട്ടഗ്രാമം പദ്ധതി തുടങ്ങി
കൂറ്റനാട്: ചാലിശ്ശേരി പഞ്ചായത്തില്‍ ഭാരത് സേവക് സമാജിന്റെ കീഴില്‍ മുട്ട ഗ്രാമം പദ്ധതി പുരോഗതിയില്‍. പഞ്ചായത്തില്‍ പതിമൂനോളം ഗ്രൂപ്പുകളിലായി മുവ്വായിരത്തിലധികം മുന്തിയയിനം മുട്ടക്കോഴികളെ വിതരണം ചെയ്തു.
തൃത്താല ബ്ലോക്ക് കോഓപ്പറേറ്റീവ് അര്‍ബര്‍ കെഡിറ്റ് സൊസൈറ്റിയുടെ സഹകരണത്തോടെ 125 കുടുംബങ്ങള്‍ക്ക് 25 മുട്ടക്കോഴി, 100 കിലോ തീറ്റ, മരുന്നുകള്‍ എന്നിവയും ആധുനിക രീതിയില്‍ നിര്‍മിച്ച കുടും വിതരണം ചെയ്തു.
ബി.എസ്.എസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പരിപാടി നടക്കുന്നത്. തുളസി, കന്നിക്കൂര്‍ക്ക, തൊട്ടാവാടി, പുല്ല്, എന്നിവയും ബി.എസ്.എസ്സിന്റെ കോഴി തീറ്റയും കൊടുത്ത് ഉല്പാദിപ്പിക്കുന്ന മുട്ടകള്‍ വിഷരഹിതവും ജൈവാംശം കൂടിയതുമായതുകൊണ്ട് ജൈവ മുട്ടകള്‍ എന്നാണ് പറയുന്നത്.
മുട്ടയ്ക്ക് ആവശ്യക്കാര്‍ കൂടുതലാണെന്ന് ബി.എസ്.എസ് കോഓര്‍ഡിനേറ്റര്‍ വേണു തോട്ടത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."