HOME
DETAILS
MAL
ഇന്ത്യയും പാകിസ്താനും അവരുടെ സ്ഥാനപതികളെ താല്‍ക്കാലികമായി തിരിച്ചുവിളിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
backup
November 04 2016 | 09:11 AM
ഇസ്ലാമാബാദ്: അടുത്തിടെയുണ്ടായ ചാരപ്രവര്‍ത്തനത്തെ തുടര്‍ന്ന് പാകിസ്താനും ഇന്ത്യയുമായുള്ള ബന്ധം വഷളായിരിക്കെ ഇരു രാജ്യങ്ങളും തങ്ങളുടെ ഹൈക്കമ്മിഷണര്‍മാരെ താല്കാലികമായി തിരച്ചുവിളിക്കാന് തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളിലേയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
ചാരപ്രവര്‍ത്തനം നടത്തിയ പാക് നയതന്ത്ര ഉദ്യോഗസ്ഥന് മെഹമൂദ് അക്തര്‍ ഇന്ത്യയില്‍ പിടിയിലായതിന് ശേഷമാണ് ഇരു രാജ്യങ്ങളുടേയും തീരുമാനം. ഇതിനു പിന്നാലെ ആറ് ഉദ്യോഗസ്ഥരെ പാകിസ്താന് തിരിച്ചുവിളിച്ചിരുന്നു. മാത്രമല്ല പാകിസ്താനില്‍ ചാരപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാരോപിച്ച് എട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പാകിസ്താനും പുറത്തുവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."