HOME
DETAILS
MAL
മലബാര്‍ സിമന്റ്സിലെ അഴിമതി: ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ഹരജി
backup
November 04 2016 | 18:11 PM
കൊച്ചി: മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരെ സര്‍വിസില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം ഹരജി നല്കി. മലബാര്‍ സിമന്റ്സിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന കേസിലെ പ്രതികളെ ജോലിയില്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള അന്വേഷണം ശരിയായ ദിശയിലായിരിക്കില്ലെന്നും ഹരജിയില്‍ പറയുന്നു. മലബാര്‍ സിമന്റ്സ് മുന്‍ എം.ഡി കെ. പത്മകുമാറിനു പുറമേ ഡെപ്യൂട്ടി മാനേജര്‍മാരായ ജി. നമശിവായം, എം. മുരളീധരന്, ജി. വേണുഗോപാല്‍, ഫിനാന്‍സ് മാനേജര്‍, കെ. നരേന്ദ്രനാഥ്, ലീഗല്‍ ഓഫിസര്‍ പ്രകാശ് ജോസഫ് എന്നിവര്‍ക്കെതിരേയാണ് വിജിലന്‍സ് അന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."