HOME
DETAILS
MAL
വ്യാജ അക്ഷയകേന്ദ്രങ്ങള്‍ക്കെതിരെ നടപടി
backup
November 04 2016 | 18:11 PM
തിരുവനന്തപുരം: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ അക്ഷയകേന്ദ്രങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കണമെന്നും അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു. അക്ഷയയുടെ അംഗീകൃത മാതൃകയില്‍ ബോര്‍ഡും ഓഫിസും സജ്ജമാക്കിയാണ് വ്യാജകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
അക്ഷയ പൊതുജനസേവന കേന്ദ്രങ്ങളോട് സാമ്യം തോന്നുന്ന പേരുകളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ പൊതുജനങ്ങളില്‍ നിന്നും അമിത ചാര്‍ജ് ഈടാക്കുന്നതായും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."