പണം ആവശ്യപ്പെട്ട് മകന് മര്‍ദിക്കുന്നുവെന്ന് പിതാവിന്റെ പരാതി
മെഡിക്കല്‍കോളജ്: മകനില്‍നിന്നുള്ള മര്‍ദനവും വധഭീഷണിയും നേരിടുന്നതായി പിതാവിന്റെ പരാതി.
പുലയനാര്‍ക്കോട്ട പുത്തന്‍വിള ഭാഗത്ത് ശ്രീഗുരുനഗര് പ്ലാവിള വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന വിശ്വരാജന് (67) ആണ് നീതി തേടി പൊലിസിനെ സമീപിച്ചിരിക്കുന്നത്. തോട്ടം തൊഴിലാളിയായ തനിക്ക് ജോലിയില്‍നിന്നും വിരമിച്ചപ്പോള്‍ ലഭിച്ച പണം ആവശ്യപ്പെട്ടാണ് മകന് സന്ദീപ് മര്‍ദിക്കുന്നതെന്ന് പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
കഴിഞ്ഞമാസം 26നും മകന് മര്‍ദിച്ചുവത്രേ. തുടര്‍ന്ന് ഇയാള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. ഇതേ സംഭവത്തില്‍ വിശ്വരാജന് ശ്രീകാര്യം പൊലിസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടിയുണ്ടാകാത്തതിനാല്‍ മെഡിക്കല്‍കോളജ് സി.ഐക്കു പരാതി നല്കി.
തന്റെ ബാങ്ക് രേഖകള്‍, പെന്ഷന് ബുക്ക്, മരുന്ന്, തുണികള്‍ തുടങ്ങിയവ മകന് തീയിട്ടു നശിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു. ഭാര്യയുടെ പ്രേരണമൂലലമാണ് മകന് ഇങ്ങനെ ചെയ്യുന്നതെന്നും കുറച്ചുനാള്‍മുമ്പ് സഹോദരിയുടെ ഭര്‍ത്താവിനെയും ഇയാള്‍ മര്‍ദ്ദിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു. അതേസമയം വിശ്വരാജനെതിരേ ഭാര്യയും പരാതി നല്‍കിയിട്ടുണ്ടെന്ന് ശ്രീകാര്യം പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."