HOME
DETAILS
MAL
അവണൂരിലെ യാത്രാദുരിതം ഇരട്ടിയായി
backup
November 04 2016 | 19:11 PM
കൊട്ടാരക്കര: തുലാവര്‍ഷം കനത്തതോടെ അവണൂരിലെ യാത്രാദുരിതം ഇരട്ടിയായി. ഇവിടെ റോഡ് തകര്‍ന്നു കുണ്ടും കുഴിയുമായി കിടക്കുകയാണ്. മഴ കൂടിയെത്തിയതോടെ പറയുകയും വേണ്ട. ചെറു വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി റോഡ് തകര്‍ന്ന് കിടക്കുകയാണ്. ഇടയ്ക്ക് മെറ്റലും മണ്ണും ചേര്‍ത്ത് കുഴികള്‍ അടച്ച് താല്‍ക്കാലിക പരിഹാരമുണ്ടാക്കിയെന്നല്ലാതെ റീടാറിങിന് നടപടികളൊന്നുമുണ്ടായിട്ടില്ല. കുഴികളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. റോഡിനരികില്ലുള്ള ഓട പൂര്‍ണമായും അടഞ്ഞു. ഇന്നലെ പെയ്ത പെരുമഴയില്‍ വെള്ളം ഒഴുകിപ്പോകാതെ കെട്ടിനില്‍ക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."