HOME
DETAILS
MAL
കണ്ണില്‍ നിന്നും 10 സെ.മീ നീളമുള്ള വിരയെ പുറത്തെടുത്തു
backup
November 04 2016 | 20:11 PM
കൊളത്തൂര്‍: കണ്ണില്‍ അസ്വസ്ഥതയുമായി ആശുപത്രിയിലെത്തിയ 62 കാരന്റെ കണ്ണില്‍ നിന്നും ശസ്ത്രക്രിയക്ക് ശേഷം 10 സെന്റിമീറ്ററോളം നീളമുള്ള വിരയെ പുറത്തെടുത്തു.
കണ്ണില്‍ ചുവപ്പു നിറവും അസ്വസ്ഥതയുമായിട്ടാണ് കടുങ്ങപുരം സ്വദേശി കൃഷ്ണന് എം.ഇ.എസ് മെഡിക്കല്‍ കോളജിലെ ഒ.പി വിഭാഗത്തിലെത്തിയത്. ആശുപത്രിയിലെ കണ്ണ് രോഗവിഭാഗത്തിലെ ഡോ. ഷിംനാ ഇഖ്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൈറോ ഫിലോറിയ എന്ന വിഭാഗത്തില്‍പ്പെട്ട വിരയെ പുറത്തെടുത്തത്. കൊതുകളാണ് ഇത്തരം വിരകള്‍ക്കു കാരണമാകുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."