കാട്ടാനയെ കൊന്ന കേസിലെ പ്രതിയുടെ വീട്ടില്‍ കാട്ടുപന്നിയുടെ തേറ്റ കണ്ടെത്തി
ഇരിട്ടി: ആറളം ചതിരൂര്‍ വനത്തില്‍ നിന്നു കാട്ടാനയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയുടെ വീട്ടില്‍ വനംവകുപ്പ് നടത്തിയ പരിശോധനയില്‍ രണ്ട് കാട്ടുപന്നിയുടെ തേറ്റ കണ്ടെത്തി. കീഴ്പ്പളളി ചതിരൂരിലെ വള്ളാപ്പാണിയില്‍ ഷാജീസ് മാത്യുവിന്റെ വീട്ടില്‍ നിന്നാണ് ഇവ കണ്ടെത്തിയത്. ആനയെ വെടിവെച്ചുകൊന്ന കേസ്സിലെ പ്രതിയായ ഷാജീസ് മാത്യു ഒളിവിലാണ്.ഡി.എഫ്.ഒയുടെ പരിശോധന വാറന്റോടെയാണ് വനംവകുപ്പു സംഘം എത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വേലായുധന്റെയും പൊലിസിന്റെയും സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ ഒന്‍പതിന് തുടങ്ങിയ പരിശോധനഉച്ചയ്ക്ക് രണ്ട്മണിവരെ നീണ്ടുനിന്നു.
വിട്ടിനുള്ളിലെ പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു നാല് തേറ്റകളും. ആനയെ വെടിവെച്ചുകെന്ന കേസില്‍ നേരത്തെ അറസ്റ്റിലായ പരിപ്പുതോട്ടെ സലാം, ഡി.സുഭാഷ് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജീസ് മാത്യുവിനെ പ്രതിചേര്‍ത്തത്. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഷാജീസ് മാത്യുവിന്റെതാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ സൂക്ഷിച്ചുവെന്നപേരില്‍ ഷാജീസ് മാത്യുവിനെതിരെ മറ്റൊരുകേസ്സും വനം വകുപ്പ് രജിസ്ട്രര്‍ചെയ്തു. ഇയാളുടെ വീട്ടില്‍ തോക്ക് കണ്ടെത്തിയെങ്കിലും ലൈസന്‍സ് ഉള്ള തോക്കായതിനാല്‍ ഇത് കസ്‌ററഡിയിലെടുത്തില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."