കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു: സുധീരന്‍
കൊച്ചി: കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. കുറ്റവാളികള്‍ക്കെതിരെ പൊലിസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ല. മറിച്ച് പക്ഷപാതപരമായ സമീപനമാണ് സ്വീകരിക്കുന്നത്. നിയമ- ക്രമസമാധാനപാലനം പാടേ തകര്‍ന്ന അവസ്ഥയാണെന്നും വി.എം.സുധീരന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം നേതാക്കള്‍ ഗുണ്ടാ-ക്വട്ടേഷന്‍-പീഡന കേസുകളില്‍ പ്രതികളാകുന്നു. ഇവര്‍ക്കെതിരെ പോലീസിന്റെ ഭാഗത്തുനിന്നോ, പാര്‍ട്ടിയുടെ ഭാഗത്തുനിന്നോ വിശ്വസനീയമായ നടപടികളുണ്ടാകുന്നില്ല.
കുറ്റകൃത്യങ്ങളില്‍പെടുന്നവരെ നിയമപരമായി ശിക്ഷിക്കുന്നതിനൊപ്പം സംഘടനാതലത്തില്‍ കര്‍ശന നടപടിയുണ്ടാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. സമൂഹത്തിനും പാര്‍ട്ടിക്കുമെതിരെ പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും വി.എം.സുധീരന്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."