സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായി 1345 അബ്കാരി കേസുകള്‍
കൊച്ചി: എറണാകുളം ജില്ലയില്‍ സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളിലായി രജിസ്റ്റര്‍ ചെയ്തത് 1345 അബ്കാരി കേസുകള്‍. എക്‌സൈസ് വകുപ്പ് 330, എറണാകുളം റൂറല്‍ പൊലിസ് 530, സിറ്റി പൊലിസ് 485 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. വ്യാജമദ്യമയക്കുമരുന്ന് ഉല്‍പാദനവും വിതരണവും ഉപയോഗവും തടയുന്നതിനായി രൂപീകൃതമായ ജില്ലാതല ജനകീയ കമ്മിറ്റിയിലാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്. കലക്ടറേറ്റില്‍ ചേര്‍ന്ന കമ്മിറ്റി യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സി.കെ പ്രകാശ് അധ്യക്ഷത വഹിച്ചു
എക്‌സൈസ് വകുപ്പ് സെപ്റ്റംബര്‍ അഞ്ചു മുതല്‍ ഒക്‌ടോബര്‍ 31 വരെ 2200 റെയ്ഡുകള്‍ നടത്തിയെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എ.കെ നാരായണന്‍കുട്ടി അറിയിച്ചു. 330 അബ്കാരി കേസുകളും 64 എന്‍.ഡി.പി.എസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. 850 ലിറ്റര്‍ വാഷും, 579.90 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 6.683 കിലോഗ്രാം കഞ്ചാവും 61,950 രൂപയും ഇക്കാലയളവിനുള്ളില്‍ കണ്ടെടുത്തു. പുകയില നിയന്ത്രണ നിയമം (കോട്പ)യുമായി ബന്ധപ്പെട്ട് 454 കേസുകളിലായി 90,800 രൂപ പിഴ അടപ്പിച്ചു.
എറണാകുളം റൂറല്‍ പൊലിസ് സെപ്റ്റംബര്‍ ഒന്നു മുതല്‍ ഒക്‌ടോബര്‍ 15 വരെ 16 എന്‍.ഡി.പി.എസ് കേസുകളും 530 അബ്കാരി കേസ്സുകളും 67 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. 37 പ്രതികളെ അറസ്റ്റു ചെയ്തു. 94 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എറണാകുളം സിറ്റി പൊലിസ് സെപ്തംബറില്‍ 84 എന്‍.ഡി.പി.എസ് കേസ്സുകളിലായി 96 പേരെ അറസ്റ്റു ചെയ്തു. 1.79 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 485 അബ്കാരി കേസ്സുകളിലായി 491 പേരെ അറസ്റ്റു ചെയ്തു. 41 കുപ്പി മദ്യവും പിടിച്ചെടുത്തു.
ലഹരി മരുന്നു കേസ്സുകളില്‍ കുട്ടികളെ പിടിക്കുമ്പോള്‍ കുട്ടികളെയും, മാതാപിതാക്കളെയും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുമായി യോജിപ്പിച്ച് കൗണ്‍സിലിംഗിന് വിധേയമാക്കാന്‍ യോഗം തീരുമാനിച്ചു. എക്‌സൈസ് പൊലിസ്‌ഹെല്‍ത്ത് വകുപ്പുകള്‍ ബ്‌ളോക്ക് പഞ്ചായത്ത് തലങ്ങളില്‍ ലഹരി ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനും ഉപയോഗത്തിനുമെതിരേ സംയുക്ത റെയ്ഡ് നടത്തുവാന്‍ തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."