മാനന്തവാടി ബിവറേജസ് ഔട്ട്ലറ്റ്; സമരം 282 ദിവസം പിന്നിട്ടു
മാനന്തവാടി: ബീവറേജസ് ഔട്ട്ലറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് മാനന്തവാടിയില്‍ ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം 282 ദിവസം പിന്നിട്ടു.
എന്നാല്‍ സമരക്കാരോട് ചര്‍ച്ചക്ക് പോലും ഇതുവരെ അധികൃതര്‍ തയാറായിട്ടില്ല. സമരം കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഔട്ട്ലറ്റിലേക്കെത്തിയ മദ്യം ഇറക്കുന്നത് സമരക്കാര്‍ തടഞ്ഞു.
രാവിലെ ഏഴു മണിക്കെത്തിയ ലോറിയിലെ മദ്യം ഉച്ച കഴിഞ്ഞ് പൊലിസെത്തി സമരക്കാരെ നീക്കം ചെയ്ത ശേഷമാണ് ഇറക്കിയത്. വെള്ള, സോമന്, മാക്കമ്മ, മെഴ്സി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തിന്റെ തുടക്കത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലവില്‍ സമരം നടത്തുന്ന ആദിവാസി അമ്മമാര്‍ ഒറ്റപ്പെട്ട സ്ഥിതിയാണ്. ഔട്ട്ലറ്റ് പൂട്ടുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."