HOME
DETAILS

വരള്‍ച്ച നേരിടാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി ജലപരിപാലനത്തിനും കുടിവെള്ള വിതരണത്തിനും കര്‍മപദ്ധതി

  
backup
November 04 2016 | 21:11 PM

%e0%b4%b5%e0%b4%b0%e0%b4%b3%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b5%87%e0%b4%b0%e0%b4%bf%e0%b4%9f%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d-2


തൊടുപുഴ: ജില്ലയില്‍ വരള്‍ച്ച നേരിടുന്നതിനും കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കര്‍മപദ്ധതികള്‍ തയ്യാറാക്കാന്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. തുലാമഴയില്‍ ഉണ്ടാകുന്ന കുറവ് വളരെ ഗുരുതരമായ അവസ്ഥയാണെന്നതിന്റെ സൂചനയാണ്.
ഇനി ലഭിക്കുന്ന മഴയില്‍ വെള്ളം പാഴായിപ്പോകാതിരിക്കാന്‍ നിലവില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടന്നുവരുന്ന പടുതാക്കുഴി നിര്‍മ്മാണം, മഴക്കുഴി നിര്‍മ്മാണം തുടങ്ങിയ പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും കുളം, കിണര്‍ എന്നിവയുടെ റീചാര്‍ജ്ജ് ഉറപ്പുവരുത്താനും കനാലുകളുടെയും തടയണകളുടെയും അറ്റകുറ്റ പണികള്‍ വേഗത്തില്‍ തീര്‍ക്കുന്നതിനും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. സമഗ്ര ജലപരിപാലനം ഉറപ്പുവരുത്തുന്നതിന് തൊഴിലുറപ്പ് പദ്ധതിയും പഞ്ചായത്തുകളുടെ ഫണ്ടും ഉപയോഗപ്പെടുത്താന്‍ അടുത്ത 15 ദിവസത്തിനകം കര്‍മ്മപദ്ധതികള്‍ തയ്യാറാക്കാന്‍ വിവിധ വകുപ്പുകളോടും തദ്ദേശ സ്ഥാപനങ്ങളോടും കലക്ടര്‍ നിര്‍ദ്ദേശിച്ചു.
കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളും ജലവിതരണ പദ്ധതികളില്‍ ഉള്‍പ്പെടെയുള്ള പോരായ്മകളും അടിയന്തരമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണം. വരള്‍ച്ചക്കാലത്ത് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും ജലജന്യരോഗങ്ങള്‍ തടയുന്നതിനും വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കി. ജലദുരുപയോഗം തടയുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.
വരള്‍ച്ചാ ബാധിതമായി സംസ്ഥാനത്തെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്നും കുടിവെള്ള വിതരണത്തിന് വേണ്ടിവരുന്ന ഭാരിച്ച തുക തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അധിക ഭാരമാകുമെന്ന് വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍ പറഞ്ഞു.
ഒ.ഡി.എഫ് പദ്ധതിക്കായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ ചെലവഴിച്ച തുക അടിയന്തരമായി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കുഴല്‍ക്കിണറുകളുടെ ഹാന്റ് പമ്പ് നന്നാക്കുന്നതിനും കേടായ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും എസ്റ്റിമേറ്റ് അടിയന്തരമായി തയ്യാറാക്കി നടപടി സ്വീകരിക്കാന്‍ ഭൂജലവകുപ്പിനും ജല അതോറിറ്റിക്കും കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ എം.ഡി.എം. കെ.കെ.ആര്‍ പ്രസാദ്, ഡെപ്യൂട്ടി കലക്ടര്‍ പി.ജി. രാധാകൃഷ്ണന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ജോര്‍ജ്ജ്, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി , പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി. ബിനു, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഷാജി ജേക്കബ്, കൊക്കയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വര്‍ണ്ണലത അപ്പുക്കുട്ടന്‍ , വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ പഴേരി, കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ, ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ കൃഷ്ണന്‍കുട്ടി , കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ബീന ബിജു, കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി ആന്റണി, വിവിധ വകുപ്പുമേധാവികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  9 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  9 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  9 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  9 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  9 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  9 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago