HOME
DETAILS
MAL
പുരുഷന്മാരെ ചികിത്സിക്കാന്‍ ഫിസിയോ തെറാപ്പിസ്റ്റില്ലെന്ന് പരാതി
backup
November 04 2016 | 21:11 PM
ഈരാറ്റുപേട്ട: തീക്കോയി ഗവണ്മെന്റ് ആയൂര്‍വേദ ആശുപത്രിയില്‍ പുരുഷന്മാരെ ചികിത്സിക്കാന്‍ ഫിസിയോ തെറാപ്പിസ്റ്റ് ഇല്ലെന്ന് പരാതി.
കിടത്തി ചികില്‍സിക്കാന്‍ ആകെ 15 കിടക്കകളാണുള്ളത്. എന്നാല്‍ പുരുഷന്മാര്ക്ക് അഞ്ചും,സ്ത്രീകള്‍ക്ക് പത്തും കിടക്കകളായി വേര് തിരിച്ചിരിക്കുന്നത്. സ്ത്രീകളെ പരിചരിക്കുന്നതിനായി മൂന്നു സ്ത്രീകള്‍ ഉണ്ട്. എന്നാല്‍ പുരുഷന്മാര്ക്കു ചികിത്സ നല്കാന് പുരുഷ ഫിസിയോ തെറാപ്പിസ്റ്റുകള്‍ ഇല്ലാത്തത് മൂലം ഇവിടെ എത്തുന്ന രോഗികള്‍ ബുദ്ധിമുട്ടുന്നു.
രണ്ടോ മൂന്നോ പുരുഷ ഫിസിയോ തെറിപ്പിസ്റ്റുകളെ അടിയന്തിരമായി നിയമിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും ചികിത്സ കഴിഞ്ഞ് തിരുമ്മു ചികിത്സ ലഭിക്കേണ്ട രോഗികള്‍ ഇവിടെ നിന്നും ദൂരെയുള്ള ഗവ. ആയൂര്‍വേദ ആശുപത്രികളിലേക്കു പോകേണ്ട ഗതികേടിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."