അയല്‍വാസിയെ കൊന്നകേസില്‍ പ്രതിക്ക് ജീവപര്യന്തം
കോട്ടയം : ചീത്തപറഞ്ഞത് ചോദിക്കാന്‍ചെന്ന അയല്‍വാസിയെ കൈക്കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ.
2013 മെയ് 18ന് രാത്രി ഒമ്പതിനും 9.45നും മധ്യേ മുണ്ടക്കയം മുരിക്കന്‍വയല്‍ ഉമ്മര്‍കോളനിയില്‍ ഈട്ടിമൂട്ടില്‍ ഗോപിനാഥന്റെ മകന്‍ സുഭാഷ് എന്ന രഘുവിനെ കൊലപ്പെടുത്തിയകേസില്‍ ഉമ്മര്‍കോളനിയിലെ ഉമ്മര്‍ബാബു എന്ന് വിളിക്കുന്ന രാജ്‌മോഹനെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ്‌കോടതി 2 ശിക്ഷിച്ചത്.
അയല്‍വാസികളെ ചീത്തപറഞ്ഞത് എന്തിനാണെന്ന് ചോദിക്കാന്‍ചെന്ന രഘുവിനെ തന്റെ പണിയായുധമായ കൈക്കോടാലികൊണ്ട് തലയിലും നെഞ്ചത്തും വയറ്റത്തും വെട്ടി രാജ്‌മോഹന്‍ കൊലപ്പെടുത്തിയെന്നാണ് കേസ്.
പ്രതി രാജ്‌മോഹന്‍ കൊലക്കുറ്റം ചെയ്തുവെന്ന് അഡീഷണല്‍ ജഡ്ജ്-2 (സ്‌പെഷ്യല്‍ കോടതി) കെ സനില്‍കുമാര്‍ കണ്ടെത്തി.
ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും പിഴ ഒടുക്കാത്തപപക്ഷം ഒരുവര്‍ഷം കൂടി അധികതടവിനും ശിക്ഷിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് ഹാജരാക്കിയ 13 സാക്ഷിമൊഴികളും 11 പ്രമാണങ്ങളും അഞ്ച് തൊണ്ടി സാധനങ്ങളും കോടതി തെളിവായി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."