പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് നേതൃക്യാംപ്
പേരാമ്പ്ര: പഞ്ചായത്തിലെ ഗ്രാമസഭകളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന സി.പി.എം നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് നേതൃക്യാംപ് അഭിപ്രായപ്പെട്ടു. അഞ്ചാം വാര്‍ഡിലെ ഗ്രാമസഭ അലങ്കോലപ്പെടുത്തിയ പത്താം വാര്‍ഡ് മെമ്പര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ക്യാംപ് ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന് മരുതേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വാസു വേങ്ങേരി അധ്യക്ഷനായി. ഡി.സി.സി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി. പി.കെ രാഗേഷ്, ജിതേഷ് മുതുകാട്, വി. ആലീസ് മാത്യൂ, പി.പി രാമകൃഷ്ണന്, കെ. ജാനു, ഇ.പി മുഹമ്മദ്, കെ.സി രവീന്ദ്രന്, പി.സി കുഞ്ഞമ്മദ്, പി.എസ് സുനില്‍കുമാര്‍, എന്‍.പി വിധു, പി.സി സജീവന്, ടി.എം വിജയന്, എം.എം സതീഷ്, ബാബു തത്തക്കാടന്‍, ആര്.കെ രജീഷ്കുമാര്, ശ്രീധരന് കല്ലാട്ടുതാഴ, രാജീവന് പാറാട്ടുപാറ, വി.ടി നാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."