HOME
DETAILS
MAL
വായുമലിനീകരണം: ഡല്‍ഹിയില്‍ 1800 സ്കൂളുകള്‍ക്ക് ഇന്ന് അവധി
backup
November 05 2016 | 05:11 AM
ന്യൂഡല്‍ഹി: വായു മലിനീകരണതോത് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഇന്ന് 1800 പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. 9 ലക്ഷം കുട്ടികളാണ് ഇത്രയും സ്കൂളുകളിലായി പഠിക്കുന്നത്.
കനത്ത് വായുമലിനീകരണം മൂലമാണ് സ്കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയിരിക്കുന്നതെന്നും. തിങ്കളാഴ്ച്ചയോടെ സ്കൂളുകള്‍ സാധാരണ പോലെ തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഡല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് വക്താവ് യോഗേന്ദ്ര മന്ന പറഞ്ഞു.
കഴിഞ്ഞ ദീപാവലിക്ക് ശേഷമാണ് ഡല്‍ഹിയില്‍ വായു മലനീകരണ തോത് ക്രമാതീതമായി ഉയര്‍ന്നത്. മലിനീകരണം അധികമായതോടെ ജനങ്ങളോട് വീടുവിട്ടിറങ്ങരുതെന്ന അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശ്വാസകോശ, ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരും പ്രായമേറിയവരും പുറത്തിറങ്ങുന്നത് ഒഴിവാക്കാനാണ് അധികൃതരുടെ പ്രത്യേക നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."