ക്വാര്‍ട്ടേഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധനവ് പിന്‍വലിക്കണം
മലപ്പുറം: വാടക ക്വാര്‍ട്ടേഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ഫീസ് ക്രമാതീതമായി വര്‍ധിപ്പിച്ചത് പിന്‍വലിക്കണമെന്നു കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്ന സാധാരണക്കാരെയാണ് ഇത് ഏറെ പ്രതികൂലമായി ബാധിക്കുകയെന്നു യോഗം ചൂണ്ടിക്കാട്ടി.
ഭാഗപത്ര രജിസ്റ്റ്രേഷന്‍ ഫീസ് വര്‍ധനവു ജനവികാരം മാനിച്ചു പിന്‍വലിച്ച സര്‍ക്കാറിനെയും ധനമന്ത്രി ഡോ. തോമസ് ഐസക്കിനെയും യോഗം അഭിനന്ദിച്ചു. ഡിസംബര്‍ ആദ്യവാരം നടത്തുന്ന ജില്ലാ സമ്മേളനവും ലഹരിമുക്ത മലപ്പുറം ജില്ലാ പദ്ധതിയും നാലു ദിവസത്തെ ബോധവല്‍ക്കരണ വാഹന പ്രചരണ ജാഥയും വിജയിപ്പിക്കും.
പ്രസിഡന്റ് ഇല്ല്യാസ് വടക്കന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി. പി അലവിക്കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇബ്‌നു ആദം മലപ്പുറം, എ.എം ഹംസ കോട്ടക്കല്‍, തടത്തില്‍ അപ്പു കുറ്റിപ്പുറം, കെ. ഫകുറുദ്ദീന്‍തങ്ങള്‍ പൂക്കോട്ടുംപാടം, കൊളക്കാടന്‍ അസീസ് പെരിന്തല്‍മണ്ണ, എം.ഹംസ മാസ്റ്റര്‍ മഞ്ചേരി, പി.ഉമ്മര്‍ ഹാജി വണ്ടൂര്‍, എം.മുഹമ്മദ് എടവണ്ണ, എടപ്പറ്റ മുഹമ്മദലി ചോക്കാട്, കെ.മൊയ്തീന്‍ കോയ വേങ്ങര, കൈനിക്കര മുഹമ്മദ് കുട്ടി തിരൂര്‍, മൊയ്തുണ്ണി ചങ്ങരംകുളം എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."