മരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥരില്ല; ചങ്ങരംകുളം മേഖലയിയില്‍ കെട്ടിടങ്ങളുടെ പ്രവൃത്തി നിലച്ചു
ചങ്ങരംകുളം: മരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍മാരുടെ,യും ഓവര്‍സിയര്‍മാരുടെയും കുറവ് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തെ ബാധിക്കുന്നു. പെന്നാനി ഓഫിസില്‍ ഓവര്‍സിയര്‍ ഇല്ലാത്തതുകാരണം ചങ്ങരംകുളം മേഖലയിലെ കെട്ടിടങ്ങളുടെ നിര്‍മാണം നിലച്ചു. കോക്കൂര്‍ ഗവ. സ്കൂളിലെ 93 ലക്ഷം രൂപ വകയിരുത്തിയ കെട്ടിടം, ആലംങ്കോട്, നന്നംമുക്ക് പഞ്ചായത്തുകളിലെ സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണം എന്നിവയാണ് നിലച്ചത്.
പൊന്നാനിയില്‍ രണ്ട് എ.ഇമാരെ നിയമിച്ചെങ്കിലും ഇതുവരെ ചാര്‍ജെടുത്തിട്ടില്ല. എ.ഇയോ ഓവര്‍സിയറോ ഇല്ലാതെ ജോലികള്‍ നടത്താന്‍ കഴിയില്ല. ഒരു വര്‍ഷത്തെ കാലാവധിയിലാണ് നിര്‍മാണം ആരംഭിച്ചിട്ടുള്ളത്. സമയപരിധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നിയമപ്രശ്നമുണ്ടാകും.
പുതിയ പദ്ധതികളുടെ പ്ലാനും എസ്റ്റിമേറ്റും അംഗീകാരം നേടുന്നതിനും ഉദ്യോഗസ്ഥരില്ലാത്തതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."