യുവതിയെ അക്രമിച്ചു പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം തടവും പിഴയും
മഞ്ചേരി: യുവതിയെ അക്രമിച്ചു പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും 50,000 രൂപ പിഴയും. കണ്ണംമൂല മൂലംകോട് ചിറ്റയില്‍ കബീറി(27)നാണ് മഞ്ചേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി സുധീര്‍ ഇന്നലെ ശിക്ഷ വിധിച്ചത്.
വധശ്രമത്തിന് അഞ്ചുവര്‍ഷം കഠിന തടവും 40,000 രൂപ പിഴയും പിഴയടച്ചില്ലങ്കില്‍ എട്ടുമാസംകൂടി അതിക തടവ്, വീട്ടിലേക്ക് അധിക്രമിച്ചു കടന്നതിന് മൂന്നുവര്‍ഷം കഠിന തടവും 10,000 രൂപ പിഴയും പിഴയടച്ചില്ലങ്കില്‍ രണ്ടുവര്‍ഷം കൂടി അധിക തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി.
കാര്യവട്ടം മേല്‍കുളങ്ങര റബര്‍ എസ്റ്റേറ്റിലെ ടാപ്പിങ് തൊഴിലാളിയായ പ്രതി അതേ എസ്റ്റേറ്റില്‍ തന്നെ തൊഴിലെടുക്കുന്ന പരാതിക്കാരിയെ ടാപ്പിങ് കത്തി ഉപയോഗിച്ചു കഴുത്തില്‍ കുത്തുകയും ഗുരുതരമായി പരുക്കേല്‍പ്പിച്ചു വധിക്കാന്‍ ശ്രമിച്ചു എന്നതാണ് കേസ്. 2010 ഫെബ്രുവരി രണ്ടിനു പുലര്‍ച്ചേ നാലുമണിക്ക് ടാപ്പിങിനായി എത്തിയ സമയത്താണ് കേസിനാസ്പദമായ സംഭവം.
നഷ്ടടപരിഹാരത്തുകയായ 50,000 രൂപ പരാതിക്കാരിക്കു നല്‍കാനും വിധിയായിട്ടുണ്ട്. കേസില്‍ 24 സാക്ഷികളില്‍ 20 പേരേ വിസ്തരിച്ചു. തൊണ്ടി മുതലായി പ്രതി ഉപയോഗിച്ചിരുന്ന ടാപ്പിങ് കത്തി കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ: ജയ്സണ്‍ തോമസ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."