വിളംബരമോതി ചക്കവണ്ടി യാത്ര നാളെ മുതല്‍ ജില്ലയില്‍
കല്‍പ്പറ്റ: നൂറോളം ചക്ക വിഭവങ്ങളുമായി ചക്കവണ്ടി നാളെ മുതല്‍ ജില്ലയില്‍ പര്യടനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചക്ക ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, വില്‍പന, പോസ്റ്റര്‍ പ്രദര്‍ശനം, പഠന പരിശീലന ക്ലാസുകള്‍ എന്നിവയുമായാണ് ചക്കവണ്ടിയുടെ ജില്ലയിലെ പര്യടനം. ചക്കയുടെ അനന്ത സാധ്യതകളും പ്ലാവിന്റെ പ്രാധാന്യവും ജനങ്ങളില്‍ എത്തിക്കുന്നതിനുവേണ്ടി തിരുവനന്തപുരത്തു നിന്നും ജൂലൈ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത യാത്രയാണ് നാളെ ജില്ലയിലെത്തുന്നത്. ചക്കയുടെ ഔഷധ ഗുണവും പ്രാധാന്യവും ജനങ്ങളില്‍ എത്തിച്ച് ഒരു ചക്കപോലും പാഴാക്കാതെ എല്ലാ ദിവസവും ചക്ക ഉപയോഗിച്ച് ആരോഗ്യവും തൊഴിലും വരുമാനവും ലഭ്യമാക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ചക്ക വിളംബര യാത്ര.
മേല്‍ത്തരം പ്ലാവിന്‍തൈകള്‍ മുതല്‍ ചക്ക ഐസ്‌ക്രീം വരെയുള്ള 100 ല്‍ അധികം ചക്ക വിഭവങ്ങളുമായാണ് ചക്കവണ്ടി എത്തുന്നത്. അതാത് ഗ്രാമങ്ങളില്‍ ചക്കവണ്ടി എത്തുമ്പോള്‍ ചക്ക ഉപയോഗിച്ച് വിഭവങ്ങളുണ്ടാക്കുന്ന പ്രാദേശിക സംരംഭകരുടെ ഉല്‍പന്നങ്ങള്‍ വിപണനത്തിന് ഏറ്റെടുക്കുകയും വില്‍പന നടത്തുകയും ചെയ്യും.
നാളെ രാവിലെ 9.30ന് ഉറവ് ഇക്കോഷോപ്പില്‍ വച്ച് ചക്കവണ്ടിയുടെ ജില്ലാ പര്യടനം കലക്ടര്‍ ബി.എസ് തിരുമേനി നിര്‍വഹിക്കും. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്‍ഡറി, മുണ്ടേരി ജി.വി.എച്ച്.എസ്.എസ്, കല്‍പ്പറ്റ എന്‍.എസ.്എസ് ഇംഗ്ലീഷ് മീഡിയം, ചുണ്ടേല്‍ ആര്‍.സി.എച്ച്, വൈത്തിരി ജി.എച്ച്.എസ്.എസ്, ലക്കിടി ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ പര്യടനം നടത്തും. എട്ടിന് രാവിലെ മാനന്തവാടി ഫാംഫെഡില്‍ നബാര്‍ഡ് എ.ജി.എം ശശികുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സ്‌കൂളുകള്‍, സാമൂഹ്യസംഘടനാ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. ഒമ്പതിന് രാവിലെ 9.30ന് വടുവന്‍ചാലില്‍ നിന്നും ആരംഭിക്കുന്ന യാത്ര മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് ഹരിഹരന്‍ ഉദ്ഘാടനം ചെയ്യും. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍, ബീനാച്ചി ജി.എച്ച്.എസ്.എസ്, കാക്കവയല്‍ ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ പര്യടനം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ചക്ക വിളംബര യാത്ര ജില്ലാ കോഡിനേറ്റര്‍ പത്മിനി ശിവദാസ്, കോഡിനേറ്റര്‍ എ.ടി സുധീഷ്, സി.ഡി സുനീഷ്, പി.ജെ ജോണ്‍സണ്‍ എന്നിവര്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."