തൊഴിലാളി ദ്രോഹനടപടികള്‍ക്കെതിരേ ഐ.എന്‍.ടി.യു.സി ധര്‍ണ 22ന്
കല്‍പ്പറ്റ: തൊഴിലാളി ദ്രോഹനടപടികള്‍ക്കെതിരേ ഈമാസം 22ന് ചൊവ്വാഴ്ച ഐ.എന്‍.ടി.യു.സി കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തും. ക്വാറികള്‍ അടച്ചുപൂട്ടിക്കൊണ്ട് ആ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ ദുരിതത്തിലാക്കുന്ന നടപടിയില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ചെമ്പ്ര എസ്റ്റേറ്റ് യാതൊരു മാനദണ്ഡവുമില്ലാതെ അടച്ചുപൂട്ടിക്കൊണ്ട് തോട്ടം തൊഴിലാളികളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന മാനേജ്‌മെന്റിന്റെ നിഷേധാത്മക നിലപാടില്‍ സര്‍ക്കാര്‍ ഇടപെട്ടുകൊണ്ട് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഐ.എന്‍.ടി.യു.സി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നത്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും ജീവത്യാഗം ചെയ്യുകയും ചെയ്ത മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും പോലുള്ള ദേശീയ നേതാക്കളെ തമസ്‌ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ഗൂഡശ്രമത്തിനെതിരെ ജില്ലയിലെ മുഴുവന്‍ മണ്ഡലം ആസ്ഥാനങ്ങളിലും ഈമാസം 14ന് വൈകുന്നേരം ഐ.എന്‍.ടി.യു.സി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്നധര്‍ണ നടത്താനും യോഗം തീരുമാനിച്ചു.
പി.പി ആലി അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. സി ജയപ്രസാദ്, ഷൈനി ജോയി, ഗിരീഷ് കല്‍പ്പറ്റ, പി.എന്‍ ശിവന്‍, ബി സുരേഷ്ബാബു, പി.കെ കുഞ്ഞിമൊയ്തീന്‍, ടി.എ റെജി, ശ്രീനിവാസന്‍ തൊവരിമല, നജീബ് പിണങ്ങോട്, ഒ ഭാസ്‌ക്കരന്‍, ഉമ്മര്‍ കുണ്ടാട്ടില്‍, ജോസ് പടിഞ്ഞാറത്തറ, കബീര്‍ കുന്നമ്പറ്റ, എന്‍.കെ സുകുമാരന്‍, പി.പി വര്‍ഗീസ്, മാത്യുപോള്‍, ബേബി വര്‍ഗീസ്, ഏലിയാമ്മ മാത്തുക്കുട്ടി, എം.ഒ ദേവസ്യ, കെ.ജി റെജി, എന്‍.എം ജോസ്, ബേബി തുരുത്തിയില്‍, സുമാദേവി, എസ് വിനോദ്കുമാര്‍, എസ് മണി, കെ.കെ രാജേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."