കോഴിക്കോട്ട് ശരീഅത്ത് സംരക്ഷണ സമ്മേളനം സംഘടിപ്പിക്കുന്നു
കോഴിക്കോട്: ഏക സിവില്‍കോഡ് നടപ്പാക്കുന്നതിനെതിരേ സമസ്ത കോഡിനേഷന്‍ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ ശരീഅത്ത് സംരക്ഷണ സമ്മേളനം ഡിസംബര്‍ രണ്ടിന് വെള്ളിയാഴ്ച കോഴിക്കോട് മുതലക്കുളത്ത് ശംസുല്‍ ഉലമാ നഗറിലും ശരീഅത്ത് സംരക്ഷണ റാലി നവംബര്‍ 25ന് വെള്ളിയാഴ്ച മണ്ഡലം തലങ്ങളിലും നടത്താന്‍ കോഴിക്കോട് ചേര്‍ന്ന സമസ്തയുടെയും കീഴ്ഘടകങ്ങളുടേയും യോഗം തീരുമാനിച്ചു.
ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ മുഖ്യ രക്ഷാധികാരിയായികൊണ്ട് സ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരികള്‍: വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, വില്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍, മുക്കം വി മോയിമോന്‍ ഹാജി, ടി.കെ പരീക്കുട്ടി ഹാജി. ചെയര്‍മാന്‍: സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍: ചെയര്‍മാന്‍: ഉമര്‍ ഫൈസി മുക്കം.
വൈസ് ചെയര്‍മാന്‍മാര്‍: എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സി.എസ്.കെ തങ്ങള്‍, റഹ്മത്തുല്ലാ ഖാസിമി മൂത്തേടം, യു.കെ അബ്ദു ലതീഫ് മൗലവി, ആര്‍.വി കുട്ടിഹസന്‍ ദാരിമി, അബ്ദുല്‍ബാരി ബാഖവി വാവാട്, സി.എച്ച് മഹ്മൂദ് സഅദി, മുസ്തഫ മുണ്ടുപാറ, കെ മോയിന്‍കുട്ടി മാസ്റ്റര്‍, കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍, എ.പി.പി തങ്ങള്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍. ജന.കണ്‍വീനര്‍: നാസര്‍ ഫൈസി കൂടത്തായി. കണ്‍വീനര്‍: മലയമ്മ അബൂബക്കര്‍ ഫൈസി, സലാം ഫൈസി മുക്കം, കെ.പി കോയ, അബ്ദുറസാഖ് ബുസ്താനി, പി ഹസൈനാര്‍ ഫൈസി, റഷീദ് ഫൈസി വെള്ളായിക്കോട്, കെ.എന്‍.എസ് മൗലവി, കുഞ്ഞാലന്‍കുട്ടി ഫൈസി, ഒ.പി.എം അഷ്‌റഫ്, ഹാമിസുല്‍ ഫുഅദ് വെള്ളിമാട്കുന്ന്, മുഹ്‌സിന്‍ ഓമശ്ശേരി. ട്രഷറര്‍: എം.സി മായിന്‍ഹാജി. പ്രചാരണം: അഷ്‌റഫ് ബാഖവി ചാലിയം (ചെയര്‍മാന്‍) നൂറുദ്ദീന്‍ ഫൈസി മുണ്ടുപാറ (കണ്‍വീനര്‍).
മീഡിയ: സി.പി ഇഖ്ബാല്‍ (ചെയര്‍മാന്‍) കെ.എം.എ റഹ്മാന്‍ (കണ്‍വീനര്‍). വളണ്ടിയര്‍: സലാം ഫറോഖ് (ചെയര്‍മാന്‍) ഗഫൂര്‍ മുണ്ടുപാറ (കണ്‍വീനര്‍). ലോ ആന്‍ഡ് ഓഡര്‍: എന്‍ജിനിയര്‍ മാമുക്കോയ ഹാജി (ചെയര്‍മാന്‍) അബ്ദുല്ല ബാഖവി (കണ്‍വീനര്‍). ഐ.ടി: അയ്യൂബ്കൂളിമാട് (ചെയര്‍മാന്‍) അലി അക്ബര്‍മുക്കം (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു. ആര്‍.വി കുട്ടി ഹസന്‍ ദാരിമി, സി.എച്ച് മഹ്മൂദ് സഅദി, സൈനുല്‍ ആബിദീന്‍ തങ്ങള്‍, ഇ. അബൂബക്കര്‍ വഹ ബി, ടി.പി.സി മുഹമ്മദ് കോയ ഫൈസി മടവൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, ആര്‍.വി അബ്ബാസ് ദാരിമി, റഫീഖ് വാകയാട്, അഹമ്മദ് ഹാജി കിനാലൂര്‍, കണ്ണോത്ത് സൂപ്പി ഹാജി, കെ.കെ കോയ മുസ്‌ലിയാര്‍, ഫൈസല്‍ ഫൈസി മടവൂര്‍, പി.കെ അബ്ദുല്ല ബാഖവി, അഷ്‌റഫ് ബാഖവി ചാലിയം, പി ഹസൈനാര്‍ ഫൈസി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍, നടുക്കണ്ടി അബൂബക്കര്‍, കെ.പി കോയ, പി.പി സിറാജ് ഫൈസി, അയ്യൂബ്കൂളിമാട്, സുബൈര്‍ കുറ്റിക്കാട്ടൂര്‍ സംസാരിച്ചു. ഒ.പി.എം അഷ്‌റഫ് നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."