ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തേണ്ട ബാധ്യത മതേതര സര്‍ക്കാരിന്: ഖത്തര്‍ കെ.എം.സി.സി
ദോഹ: ന്യൂനപക്ഷങ്ങളുടെ മതപരവും സാംസ്‌കാരികവുമായ സംരക്ഷണം ഉറപ്പുവരുത്തേണ്ട ബാധ്യത മതേതര സര്‍ക്കാരിനുണ്ടെന്നും വ്യക്തി നിയമം തൊട്ടുള്ള ഏതു കളിയും മത സ്വാതന്ത്ര്യത്തെയും തദ്വാരാ മത ക്രമത്തെയും അപായപ്പെടുത്തുമെന്നും ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കൗണ്‍സില്‍ യോഗം പ്രമേയത്തില്‍ പറഞ്ഞു. ഏകസിവില്‍കോഡിനുള്ള മുറവിളി അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ ഭരണ ഘടന പൗരന്മാര്‍ക്കു നല്‍കുന്ന മത സ്വാതന്ത്ര്യം ഉയര്‍ത്തിപിടിക്കുവാനും അതനുസരിച്ച് ജീവിക്കാനുമുള്ള അവകാശം ഹനിക്കപ്പെടരുതെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എം ലുഖ്മാനുല്‍ ഹകീം അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഒഴിവു വന്ന സെക്രട്ടറി സ്ഥാനത്തേക്കു റഷീദ് ഉടുമ്പുന്തലയെ തിരഞ്ഞെടുത്തു. എം.പി ഷാഫി ഹാജി, ബേക്കല്‍ സാലിഹ് ഹാജി, നാസര്‍ കൈതക്കാട്, കെ.എസ് അബ്ദുല്ല, ശംസുദ്ധീന്‍ ഉദിനൂര്‍, എം.ടി.പി മുഹമ്മദ് കുഞ്ഞി, മുട്ടം മഹമൂദ് , സിദ്ധീക്ക് മനിയംപാറ, കെ.വി മുഹമ്മദ്, മൊയ്തീന്‍ ആദൂര്‍, ഹസ്സന്‍ കാഞ്ഞങ്ങാട്, മജീദ് ചെമ്പിരിക്ക, എല്‍.ജി ബഷീര്‍, റഷീദ് മൗലവി, സാദിക്ക് പക്യാര, ബഷീര്‍ ചെര്‍ക്കള സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."