ആത്മീയ പ്രൗഢിയില്‍ ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക്ക്
മലപ്പുറം: ആത്മീയ ചൈതന്യത്തിന്റെ നിറവില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഏഴാം ഉറൂസ് ഭക്തിസാന്ദ്രമായി. തങ്ങളുടെ വഫാത്തിന്റെ ഏഴാം വര്‍ഷത്തോടനുബന്ധിച്ച് ഇന്നലെ പാണക്കാട് മഖാമിലും മലപ്പുറം സുന്നി മഹലിലുമായി നടന്ന ഉറൂസ് ചടങ്ങുകള്‍ക്കു നൂറുകണക്കിനു വിശ്വാസികളെത്തി. സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഉറൂസ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്. രാവിലെ പത്തിനു പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍ കൂട്ട സിയാറത്ത് നടന്നു.സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ എന്നിവരും പ്രമുഖ പണ്ഡിതന്‍മാരുമുള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു. തുടര്‍ന്നു മലപ്പുറം സുന്നി മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആത്മീയ മജ്‌ലിസ് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മൗലിദ് പാരായണം, അനുസ്മരണ പ്രഭാഷണം, ദിക്‌റ്, പ്രാര്‍ഥനാ സംഗമം എന്നിവ നടന്നു. മികച്ച മുദരിസിനുള്ള ശിഹാബ് തങ്ങള്‍ സ്മാരക ഉപഹാരം സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സി.കെ സൈതാലിക്കുട്ടി ഫൈസിക്കു സമ്മാനിച്ചു. അവാര്‍ഡ് വിതരണം മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. ദിക്‌റ് ദുആ മജ്‌ലിസിന് അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം അധ്യക്ഷനായി. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് കെ.കെ.എസ്.തങ്ങള്‍,സയ്യിദ് ബി.എസ്.കെ.തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, സയ്യിദ് മാനു തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, പി. ഉബൈദുള്ള എം.എല്‍.എ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഷാഹുല്‍ഹമീദ് മേല്‍മുറി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, കാടാമ്പുഴ മൂസ ഹാജി, സലീം എടക്കര, പി.എ.ജബ്ബാര്‍ ഹാജി, എം.പി കടുങ്ങല്ലൂര്‍ പ്രസംഗിച്ചു. ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് സ്വാഗതവും ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."