പൊതുശ്മശാനമില്ല; കൊട്ടാരക്കരയില്‍ ശവസംസ്‌കാരം കീറാമുട്ടിയാകുന്നു
കൊട്ടാരക്കര: പലകാര്യങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊട്ടാരക്കയ്ക്ക് ഒരു പൊതു ശ്മശാനമില്ല. ഇതുമൂലം നിര്‍ധനരുടെയും അനാഥരുടെയും ശവസംസ്‌കാരം സാമൂഹ്യ സംഘടനകള്‍ക്കും പ്രാദേശിക ഭരണകൂടങ്ങള്‍ക്കും പലപ്പോഴും കീറാമുട്ടിയായി മാറുന്നു. കൊട്ടാരക്കര മുനിസിപാലിറ്റിക്കോ താലൂക്കിലെ മറ്റ് പഞ്ചായത്തുകള്‍ക്കോ സ്വന്തമായി ശ്മശാനമില്ല.
പലപ്പോഴും ശവസംസ്‌കാരം പ്രാദേശിക ഭരണകൂടങ്ങളെ ബുദ്ധിമുട്ടിച്ചിട്ടുണ്ടെങ്കിലും ഒരു പൊതുശ്മശാനം നിര്‍മക്കുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.
കൊട്ടാരക്കര മുനിസിപാലിറ്റി ആകുന്നതിനുമുന്‍പ് പഞ്ചായത്തായിരുന്നപ്പോള്‍ അനാഥശവങ്ങള്‍ സംസ്‌കരിച്ചിരുന്നത് ഉഗ്രംകുന്നിലെ മാലിന്യനിക്ഷേപ കേന്ദ്രത്തോട് ചേര്‍ന്ന സ്ഥലത്തായിരുന്നു. ഇത് പരിസരവാസികള്‍ക്ക് പലവിധ ബുദ്ധിമുട്ടും ഉണ്ടാക്കിയിരുന്നു.
വേണ്ട രീതിയില്‍ സംസ്‌കരിക്കാത്തതുമൂലം കാക്കയും നായയുമെല്ലാം മാംസാവശിഷ്ടങ്ങള്‍ വീട്ടുമുറ്റങ്ങളിലും കിണറുകളിലും കൊണ്ടിട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇതുമൂലം ഇവിടുത്തെ ശവസംസ്‌ക്കരണം നാട്ടുകാര്‍ സംഘടിതമായി തടഞ്ഞിരുന്നു. വീട്ടുവളപ്പില്‍ ശവസംസ്‌കാരം നടത്തുവാന്‍ സ്ഥലമില്ലാത്ത നിരവധി കുടുംബങ്ങള്‍ താലൂക്കിലുണ്ട്. രണ്ട് സെന്റ് ഭൂമിയില്‍ വീട് കഴിയുന്നവരും പുറംമ്പോക്കില്‍ കഴിയുന്നവരുമെല്ലാം ഈ ഗണത്തില്‍പ്പെട്ടവരാണ്. സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തവര്‍ പിന്നീട് ആശ്രയിക്കേണ്ടത് കൊല്ലം പോളയത്തോട്ടിലെ പൊതുശ്മശാനത്തെയാണ്. ഇതു ഭാരിച്ച ചെലവാണ് വരുത്തുന്നത്. ആശുപത്രികളില്‍ നിന്നുള്ള അനാഥ ശവങ്ങള്‍ സംസ്‌കരിക്കേണ്ടെന്ന ബാദ്ധ്യത പ്രാദേശിക ഭരണകൂടങ്ങള്‍ക്കാണ്.
കൊട്ടാരക്കര താലൂക്കിലെ പ്രാദേശിക ഭരണകൂടങ്ങള്‍ ഇതിനായി അശ്രയിക്കുന്നതും പോളയത്തോട് ശ്മാശനത്തെയാണ്. ഇത് പൊതുഖജനാവിന് ഭാരിച്ച നഷ്ടം വരുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."