HOME
DETAILS

ജാതിയുടെ പേരില്‍ വിഭഗീത സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം: മന്ത്രി

  
backup
November 05 2016 | 23:11 PM

%e0%b4%9c%e0%b4%be%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%87%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%97%e0%b5%80%e0%b4%a4


കൊല്ലം: ജാതിയുടെ പേരില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ ശതാബ്ദിയാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സാംസ്‌കാരിക വകുപ്പ്, ജില്ലാ ഭരണകൂടം, ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കേരള നവോഥാന ചരിത്രത്തില്‍ വിപ്ലവകരമായ ആശയങ്ങള്‍ക്ക് അടിത്തറയിട്ട മഹത്‌വ്യക്തിയാണ് ശ്രീനാരായണ ഗുരു.  അദ്ദേഹത്തിന്റെ മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊണ്ടു മുന്നോട്ടു പോകാന്‍ കേരള സമൂഹത്തിന് കഴിഞ്ഞില്ല.  ശ്രീനാരായണ സന്ദേശങ്ങള്‍ അവതരിപ്പിച്ച കുമാരനാശാന്റെയും മറ്റും കാവ്യശകലങ്ങള്‍ ഒരുകാലത്ത് നമ്മുടെ സമൂഹം നെഞ്ചേറ്റിയിരുന്നു. ഇന്ന് അവയെല്ലാം വിസ്മരിച്ച് ജാതിയുടെയും മതത്തിന്റെയും പേരില്‍ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ്.
ഇന്നത്തെ അപകടകരമായ സാഹചര്യത്തിന് മാറ്റം വരുത്തുന്നതിന് ഇളംതലമുറക്ക് ശ്രീനാരായാണഗുരുവിന്റെ ഉദ്‌ബോധനങ്ങള്‍ പരിചയപ്പെടുത്തണമെന്നു മന്ത്രി പറഞ്ഞു.
സമൂഹനന്മ അവഗണിച്ച് സ്വാഥത വച്ചുപുലര്‍ത്തുന്നവരുടെ എണ്ണം ഏറിവരുന്ന സാഹചര്യത്തില്‍ ശ്രീനാരായണ ഗുരുവിന്റെ ഉദ്‌ബോധനങ്ങള്‍ക്ക് പ്രാധാന്യം വര്‍ധിച്ചിരിരിക്കുകയാണെന്ന് അധ്യക്ഷനായ എം. നൗഷാദ് എം.എല്‍.എ പറഞ്ഞു.
കവിയും പ്രഭാഷകനുമായ മുഖത്തല ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കാരിന്റെ നൂറു ദിനാഘോഷത്തോടനുബന്ധിച്ചും ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികള്‍ക്ക് എ.ഡി എം.ഐ അബ്ദുല്‍ സലാം സമ്മാനങ്ങള്‍ വിതരണംചെയ്തു. ഗുരുഗോപിനാഥ് നടനകലാകേന്ദ്രം സെക്രട്ടറി സുദര്‍ശനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖലാ ഡെ പ്യൂട്ടി ഡയറക്ടര്‍ എന്‍ സുനില്‍ കുമാറും  ആശംസയര്‍പ്പിച്ചു.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രിസഡന്റ് പി.കെ ഗോപന്‍ സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗുരുഗോപിനാഥ് നടനകലാകേ ന്ദ്രം അവതരിപ്പിച്ച മതാതീത ഗാനങ്ങള്‍, നൃത്ത നൃത്യങ്ങള്‍, കേരള നടനം എന്നിവ നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  23 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  23 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  23 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  23 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  23 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  23 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  23 days ago
No Image

കാലാവസ്ഥാ മാറ്റം; യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം കൂടുന്നു

uae
  •  23 days ago