HOME
DETAILS
MAL
ഏക സിവില്‍ കോഡ് നീക്കം ഉപേക്ഷിക്കണം: ഓണംപിള്ളി മുഹമ്മദ് ഫൈസി
backup
November 05 2016 | 23:11 PM
കോതമംഗലം: രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും നിയമം നടപ്പിലായാല്‍ രാജ്യം ഇതുവരെ കാത്തു പോന്ന മതേതര പൈതൃകം തകരുമെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണംപിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. ഏക സിവില്‍ കോഡ് നീക്കത്തിനെതിരെ ചെറുവട്ടൂര്‍ മേഖലാ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍ഡി കമ്മിറ്റി ചെയര്മാന് കെ.എം.കുഞ്ഞുബാവ അധ്യക്ഷനായിരുന്നു. ജന. കണ്‍വീനര്‍ ഒ.കെ.അലിയാര് സ്വാഗതം പറഞ്ഞു. കുഞ്ഞുമുഹമ്മദ് പുലവത്ത് മുഖ്യ പ്രഭാഷണം നടത്തി.സജ്ജാദ് സഖാഫി, സി.എ.യഹ് യ, അബുബക്കര്‍ ബാഖവി, വി.എം.അലിയാര്, കെ.എസ്.അലിയാര്, അഡ്വ.വി.ഇ.നാസര്‍, എം.എച്ച്. ജലാല്‍, അലി ബാഖവി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."