സബ്ജയിലില്‍ റിമാന്റ്
പ്രതിക്ക് മര്ദനംമട്ടാഞ്ചേരി: സബ് ജയിലില്‍ വച്ചുള്ള ആക്രമണത്തില്‍ പരുക്കേറ്റ റിമാന്റ് പ്രതിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പള്ളുരുത്തി സ്വദേശിയായ അന്‍വറി(30) നാണ് പരുക്കേറ്റത്. അക്രമണം നടത്തിയ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവുകാരന് മട്ടാഞ്ചേരി സ്വദേശി അനിഷി(32)നെതിരേ മട്ടാഞ്ചേരി പൊലിസ് കേസ് എടുത്തു. ഇന്നലെ രാവിലെ മട്ടാഞ്ചേരി സബ്ജയിലില്‍ വച്ചായിരിന്നു സംഭവം.
ഗുണ്ടാ നേതാവായ പ്രിയനെ ആക്രമിച്ച കേസിലാണ് അന്‍വര്‍ റിമാന്റിലായി സബ്ജയിലിലെത്തിയത്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവുകാരനായി കഴിയുന്ന അട്ടാണി അനിഷിനെ ശനിയാഴ്ച കൊച്ചി കോടതിയിലുള്ള കേസില്‍ ഹാജരാക്കുന്നതിനാണ് കൊണ്ട് വന്നത്. പരിശോധന നടത്തിയതിന് ശേഷമാണ് സബ് ജയിലിനകത്ത് പ്രവേശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ തടവുകാരെ കുളിക്കുന്നതിനായാണ് സെല്ലില്‍ നിന്നും പുറത്തിറക്കിയപ്പോള്‍ അനീഷ് ബ്ളൈഡ് ഉപയോഗിച്ച് അന്‍വറിനെ അക്രമിക്കുകയായിരിന്നു.
മുഖത്ത് ഗുരുതരമായി പരുക്കേറ്റ അന്‍വറിനെ കരുവേലിപ്പടി ആശുപത്രിയിലും പിന്നിട് എറണാകുളം ജനറല്‍ ആശുപത്രിയിലും കൊണ്ട് പോയെങ്കിലും അവിടെ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മടക്കുകയായിരിന്നു. പൊലിസ് നടത്തിയ പരിശോധനയില്‍ അനീഷിന്റെ നാക്കിനടിയില്‍ നിന്നും സര്‍ജിക്കല്‍ ബ്ളൈഡ് കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."