പുഴയില്‍ ചാടിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി
മൂവാറ്റുപുഴ: ഭാര്യയും കുഞ്ഞും നോക്കിനില്‍ക്കെ പുഴയില്‍ ചാടിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് നാല് മണിയോടെ മൂവാറ്റുപുഴ ലതാ പലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ മുറിക്കല്ല് പള്ളികുന്നേല്‍ സിജോ(26)നെയാണ് ഫയര്‍ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തിയത്. ഭാര്യയും കുഞ്ഞുമായി ഓട്ടോയില്‍ വരികയായിരുന്ന സിജോ പാലത്തില്‍ എത്തിയശേഷം ഓട്ടോ നിറുത്തിയിട്ടശേഷം പെട്ടന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.
ഭാര്യയുടെയും കുഞ്ഞിന്റെയും കരച്ചില്‍ കേട്ട് പുഴയില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചത്. ഫയര്‍ഫോഴ്‌സിലെ ഡ്രൈവര്‍ കെ.കെ ബിജുവും ഹോംഗാര്‍ഡ് ബെന്നി ജോര്‍ജും പുഴയിലേക്ക് ചാടി മുങ്ങി താഴുകയായിരുന്ന സിജോയെ രക്ഷപ്പെടുത്തുകയായിരുന്നു. കരയിലെത്തിച്ച സിജോയെ ഫയര്‍ഫോഴ്‌സിലെ സീനിയര്‍ ഫയര്‍മാന്‍ മുഹമ്മദ് ഇഖ്ബാല്‍, ഡ്രൈവര്‍ വി.കെ.മനു, ഫയര്‍മാന്‍മാരായ ബിനീഷ് തോമസ്, ബോണി ആന്റണി, ഹോംഗാര്‍ഡ് ഷിജു സോമന്‍ എന്നിവരുടെ നേതൃത്വത്തില്‍ വാഹനത്തില്‍ മൂവാറ്റുപുഴ ജനറലാശുപത്രിയില്‍ എത്തിച്ചു. ഫയര്‍ഫോഴ്‌സിന്റെ സമയോജിതമായ ഇടപെടലിനെ തുടര്‍ന്ന് പെട്ടന്ന് ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് സിജോയുടെ ജീവന്‍ രക്ഷിക്കാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."