ബഹുഭാര്യത്വവും ത്വലാഖും നിരോധിക്കണമെന്ന് സി.പി. എം വനിതാ സംഘടന
കാസര്‍കോട്: മുസ്ലിം വിവാഹ മോചന നിയമമായ ത്വലാഖിനെതിരേ സി.പി.എം വനിതാ സംഘടന. മുത്വലാഖും ത്വലാഖും ബഹുഭാര്യത്വവും നിരോധിക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സതീദേവി ആവശ്യപ്പെട്ടു.
ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന സമ്മേളത്തിന്റെ ഭാഗമായി കാസര്‍കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുസ്ലിം വിവാഹമോചന നിയമത്തിനെതിരേ സതീദേവി രംഗത്തെത്തിയത്.
സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ത്വലാഖും മുത്വലാഖും ഏകപക്ഷീയമായ പുരുഷാധികാരങ്ങളാണെന്നും അത് നിരോധിക്കണമെന്നുമുള്ള വിശദീകരണമുണ്ടായത്.
എന്നാല്‍ ഈ വാദം തള്ളിയ മുതിര്‍ന്ന സി.പി.എം നേതാവ് ടി.കെ ഹംസ,സതീദേവി പറഞ്ഞതിനെക്കുറിച്ച് അവര്‍ തന്നെ വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ മുത്വലാഖിനെക്കുറിച്ചാണ് സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചതെന്ന് അസോസിയേഷന് വിശദീകരിച്ചു.
സതീദേവിയുടെ പരാമര്‍ശങ്ങളെക്കുറിച്ച് ചോദ്യങ്ങളുയര്‍ന്നതോടെ സി.പി.എം നേതാക്കള്‍ ഇടപെട്ട് വാര്‍ത്താ സമ്മേളനം പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."