നവവധുവിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു
കോയമ്പത്തൂര്‍: കടയനല്ലൂരിലെ ഹറ്്മാനിയപുരം മൂന്ന് സ്ട്രീറ്റില്‍ നവവധുവിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. സ്ഥലത്തെ അബ്ദുല്‍ഖാദര്‍ (27) ആണ് ഭാര്യ തസ്്‌ലിമ (20) യെ അരിവാള്‍ കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്. നാലുമാസം മുന്‍പാണ് ഇവരുടെ വിവാഹം നടന്നത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ അബ്ദുല്‍ഖാദര്‍ വിവാഹത്തിന്റെ പിറ്റേദിവസം മുതല്‍ തന്നെ ഭാര്യയെ ഉപദ്രവിച്ചുതുടങ്ങിയതായി അയല്‍വാസികള്‍ പറഞ്ഞു. യുവതിയുടെ മൃതദേഹം കടയനല്ലൂര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
വനിതാ അഭിഭാഷകവധം: പ്രതി പിടിയില്‍
കോയമ്പത്തൂര്‍: ചെന്നൈ ഹൈക്കോടതിയിലെ അഭിഭാഷകയായ ലക്ഷ്മി സുധ (55) യെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഓഫിസ് മാനേജര്‍ കാര്‍ത്തിക്കിനെ (25) പൊലിസ് അറസ്റ്റ് ചെയ്തു. കൊഡാക്ക് മഹേന്ദ്രയുടെ നിയമ ഉപദേഷ്ടാവാണ് ലക്ഷ്മി സുധ. കാര്‍ത്തിക്കുമായുള്ള അവിഹിതബന്ധമാണ് കൊലയ്ക്കു കാരണം. അടുത്ത കാലത്ത് കാര്‍ത്തിക് വിവാഹിതനായിട്ടും പഴയ ബന്ധം തുടരാന്‍ ലക്ഷ്മി സുധ നിര്‍ബന്ധിച്ചതില്‍ കോപാകുലനായാണ് പ്രതി ക്രൂരകൃത്യം ചെയ്തത്. മാമ്പലം മുത്തലാമ്മല്‍ കോവില്‍ സ്ട്രീറ്റിലെ വീട്ടിലാണ് പത്തോളം കുത്തേറ്റ നിലയില്‍ ലക്ഷ്മി സുധയുടെ മൃതദേഹം കാണപ്പെട്ടത്. 25 വര്‍ഷം മുന്‍പ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് തനിച്ചു താമസിച്ചുവരികയായിരുന്നു ലക്ഷ്മി സുധ. ഒരു മകനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."