അപേക്ഷ ക്ഷണിച്ചു
കൊച്ചി: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് വകുപ്പിന്റെ കീഴില്‍ എറണാകുളത്തു പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി, എസ്.ടി എന്ന സ്ഥാപനം നടത്തുന്ന 2016-17 വര്‍ഷത്തെ കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ്, സ്‌റ്റെനോഗ്രാഫി കോച്ചിംഗ് ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ ഏതെങ്കിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുളള 18 നും 30 നും മധ്യേ പ്രായമുളള പട്ടികജാതി-വര്‍ഗ ഉദ്യോഗാര്‍ഥികളായിരിക്കണം. കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ്, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ് ലോവര്‍, ഷോര്‍ട്ട്ഹാന്റ് ഇംഗ്ലീഷ് ലോവര്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നല്‍കി കെ.ജി.ടി.ഇ പരീക്ഷയ്ക്ക് പ്രാപ്തരാക്കുന്നതോടൊപ്പം ഡാറ്റാ എന്‍ട്രി ടെസ്റ്റിലും പ്രത്യേകം പരിശീലനം നല്‍കും.
പരിശീലന കാലയളവില്‍ നിയമാനുസൃത സ്‌റ്റൈപ്പന്റും പഠനോപകരണങ്ങളും യാത്രാ ഇളവും നല്‍കും.
താത്പര്യമുളളവര്‍ മെയ് 30 നകം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍, കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി-എസ്.ടി, കണ്ടത്തില്‍ ബില്‍ഡിംഗ്, കര്‍ഷക റോഡ്, സൗത്ത് ഓവര്‍ ബ്രിഡ്ജിനു സമീപം കൊച്ചി16 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04842312944.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."