ഫാക്ടില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
കളമശ്ശേരി: ജിപ്സം അഴിമതി ആരോപണത്തെതുടര്‍ന്ന് അന്വേഷണം നേരിടുന്ന ഫാക്ടിലെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ചീഫ് ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ്) ഐ.എസ് അംബിക, ചീഫ് ജനറല്‍ മാനേജര്‍(ഫിനാന്‍സ്) ശ്രീനാഥ് വി കമ്മത്ത്, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിങ്), പഞ്ചാനന്‍ പൊഡോര്‍, ഡാനിയല്‍ മധുകര്‍, എന്നിവരെയാണ് അന്വേഷണ വിധേയമായി മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്.
കേസില്‍ ഉള്‍പ്പെട്ട ഫാക്ട് സി.എം.ഡി ജയ വീര്‍ ശ്രീവാസ്തവയെ കഴിഞ്ഞദിവസം സ്ഥാനത്ത് നിന്നു മാറ്റിയിരുന്നു. ജിപ്സം കുറഞ്ഞ വിലയ്ക്ക് വിറ്റതിലൂടെ ഫാക്ടിന് കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായെന്ന പരാതിയില്‍ സി.ബി.ഐ അന്വേഷണം നടത്തിയിരുന്നു. ജയവീര്‍ ശ്രീ വാസ്തവയുടെ വീട്ടിലും ഓഫിസിലും സസ്പെന്‍ഡ് ചെയ്തിട്ടുള്ളവരുടെ വീടുകളിലും ഓഫിസുകളിലും സി.ബി.ഐ രണ്ടാഴ്ച മുന്‍പ് ഒരേ സമയം റെയ്ഡ് ചെയ്തു ഇടപാടില്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. അതിനിടെ പുതിയ സി.എം.ഡി എ.ബി ഖരെ ശനിയാഴ്ച ഫാക്ടിലെ മാനേജ്മെന്റ് ഉദ്യോഗസ്സ്ഥരുമായി ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."