HOME
DETAILS

പീഡനത്തിനിരയായ യുവതിയെ സഹായിച്ചതിന് തന്നെ വേട്ടയാടുന്നുവെന്ന് കൗണ്‍സിലര്‍

  
backup
November 06 2016 | 06:11 AM

%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%af%e0%b4%be%e0%b4%af-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%b8

 

വടക്കാഞ്ചേരി: പീഡനക്കേസില്‍ ആരോപണ വിധേയരായ വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍മാര്‍ക്കെതിരേ മറ്റൊരു ഗുരുതര ആരോപണവുമായി മുന്‍ വടക്കാഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും നഗരസഭ കൗണ്‍സിലറുമായ ബുഷറ റഷീദ് രംഗത്ത്.
പീഡനത്തിന് ഇരയായ യുവതിയെ സഹായിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഇടത് കൗണ്‍സിലര്‍മാരില്‍ ഒരു വിഭാഗം തന്നെ നിരന്തരം വേട്ടയാടുകയാണെന്ന് ബുഷറ പറഞ്ഞു. തനിക്ക് സര്‍ക്കാരില്‍ നിന്ന് നിയമപരമായി ലഭിച്ച ആനുകൂല്യം പോലും നിഷേധിക്കുകയും വ്യക്തിപരമായി തേജോവധം നടത്തുകയുമാണ്. നഗരസഭ കൗണ്‍സിലര്‍ പി.ആര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗമാണ് ഇതിനു പിന്നിലെന്നും അവര്‍ കുറ്റപ്പെടുത്തി.
പീഡനത്തിനിരയായ യുവതി മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായ തന്നെ 2016 ഓഗസ്റ്റില്‍ ഫോണില്‍ ബന്ധപ്പെടുകയും താന്‍ കൂട്ട ബലാത്സംഗത്തിന് ഇരയായെന്നും സി.പി.എം നേതാവ് ജയന്തന്‍ ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍ എന്ന് അറിയിക്കുകയും ചെയ്തു. തന്നെ സഹായിക്കണമെന്ന് കരഞ്ഞുകൊണ്ട് ആവശ്യപ്പെട്ടു. ഈ വിവരം താന്‍ അനില്‍ അക്കര എം.എല്‍.എയെ അറിയിച്ചു. എം.എല്‍.എയുടെ നിര്‍ദേശപ്രകാരം വിവരം മാധ്യമങ്ങളെ അറിയിക്കാന്‍ തീരുമാനമെടുക്കുകയും തൃശൂര്‍ പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ യുവതിയുമായി ധാരണയിലെത്തുകയും ചെയ്തു. വാര്‍ത്താസമ്മേളനം നടത്തേണ്ട ദിവസം യുവതിയെ കൂട്ടാന്‍ കാറുമായെത്തിയപ്പോള്‍ യുവതി വടക്കാഞ്ചേരി ബാറിലെ ഒരു അഭിഭാഷകയുടെ ഓഫിസിലാണെന്ന വിവരമാണ് ലഭിച്ചത്. ഇവിടെയെത്തി യുവതിയുമായി സംസാരിച്ചപ്പോള്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്താനാവില്ലെന്നും എന്നെ അവര്‍ കൊല്ലുമെന്നും പറഞ്ഞു പൊട്ടിക്കരയുകയായിരുന്നു. ഒരു അഭിഭാഷകന്‍ അടക്കമുള്ള കൗണ്‍സിലര്‍മാരുടെ കസ്റ്റഡിയിലായിരുന്നു യുവതി. പിന്നീട് പരാതി മജിസ്‌ട്രേറ്റിന് മുന്നില്‍വച്ച് പിന്‍വലിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്.
നിരാലംബയായ യുവതിയെ സഹായിക്കാന്‍ മുന്നോട്ടു വന്നതിനാണ് ഇപ്പോള്‍ തന്നെ വേട്ടയാടുന്നത്. നിര്‍ധന കുടുംബാംഗമായ തനിക്ക് മുന്‍ പഞ്ചായത്ത് ഭരണസമിതി അനുവദിച്ച് തന്ന വീടിനുള്ള തുക പോലും നല്‍കാതെ പീഡിപ്പിക്കുകയാണ്. തന്നെ തേജോവധം ചെയ്യാനുള്ള നീക്കങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago