ജനറല്‍ ആശുപത്രിയില്‍ വാര്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
കൊച്ചി: ഐ.എസ്.എം മെഡിക്കല്‍ എയ്ഡ് സെന്റര്‍ എറണാകുളം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ വാര്‍ഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി.
കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനിയില് നിന്നും വാര്‍ഡുകളിലേക്കുള്ള ഫാനുകള്‍ ജനറല്‍ ആശുപത്രി ആര്.എം.ഒ ഡോ മുഹമ്മദ് ഹനീഷും ഡോ. സിറിയകും ചേര്‍ന്ന് ഏറ്റുവാങ്ങി. ഐ.എസ്.എം ജില്ലാ പ്രസിഡന്റ് കെ.കെ ഹുസൈന് സ്വലാഹി അധ്യക്ഷത വഹിച്ചു. കെ.എന്‍.എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഗനി സ്വലാഹി, ട്രഷറര്‍ സി.ഐ അബ്ദുല്‍ ജബ്ബാര്‍, ഐ.എസ്.എം ജില്ലാ സെക്രട്ടറി വി.എ ഇബ്രാഹിം കുട്ടി, മെഡിക്കല്‍ എയ്ഡ് സെന്റര്‍ കണ്‍വീനര്‍ ബുറാശിന്‍ എം.എം എന്നിവര്‍ സംസാരിച്ചു.
നവീകരണപ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടത്തില്‍ ഫീമെയില്‍ സര്‍ജറി വാര്‍ഡില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, പെയിന്റിംഗ് വര്‍ക്കുകള്‍, ക്ലീനിംഗ് വര്‍ക്കുകള്‍ എന്നിവ നടത്തി. തുടര്‍ന്ന് ഘട്ടം ഘട്ടമായ ഓരോ വാര്‍ഡുകളിലെയും നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കണ്‍വീനര്‍ ബുറാശിന്‍ എം.എം അറിയിച്ചു. നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് കെ.എം സൈഫുദ്ദീന്, എം.എച്ച് ഷുക്കൂര്‍, മുനീര്‍ ശ്രീമൂലനഗരം, അന്‍സാര്‍ എം.എ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."