ഹിന്ദുമുന്നണി നേതാവിന്റെ കൊല: ആറ് ഹിന്ദുമക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കോയമ്പത്തൂര്‍: ദിണ്ഡുക്കലിലെ മേട്ടുപടിയില് ഹിന്ദുമുന്നണി നേതാവ് മണിമാരനെ (38) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകരെ പൊലിസ് കോയമ്പത്തൂരിലെ മലുമിച്ചംപട്ടിയില് അറസ്റ്റ് ചെയ്തു. മണിമാരന്റെ കൊലപാതകം വന്‍ പ്രതിഷേധത്തിനു വഴിവെക്കുകയും മുസ്ലിംകളാണ് സംഭവത്തിനു പിന്നിലെന്നു സംഘ്പരിവാര്‍ സംഘടനകള്‍ ആരോപിക്കുകയും ചെയ്തിരുന്നു.
ഹിന്ദുമക്കള്‍ കക്ഷി ദക്ഷിണമേഖലാ പ്രസിഡന്റ് ധര്മ്മയു(38)മായുള്ള അഭിപ്രായ വ്യത്യാസവും രാഷ്ട്രീയ പകപോക്കലുമാണ് കൊലയ്ക്കു കാരണമെന്നു പൊലിസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി മണിമാരന്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ പ്രതികള്‍ പിന്തുടര്ന്ന് അരിവാളും കത്തിയും ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
ധര്മ്മന് (38), സഹോദരന് ദീനദയാള്‍ (35), ഹിന്ദുമക്കള്‍ കക്ഷിയുടെ ഒരു പ്രമുഖ പ്രവര്‍ത്തകനായ രാഘവന് (29), കുളത്തുവേലു (35), ജ്ഞാനജ്യോതി (28), പ്രസാദ് (27) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളില്‍നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."