ന്യൂസ് ടൈം അസമിനും വിലക്ക്
ന്യൂഡല്‍ഹി: എന്‍.ഡി.ടി.വി.ക്ക് ഒരു ദിവസത്തെ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ മറ്റൊരു ചാനലിനും വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നു. ന്യൂസ് ടൈം അസം എന്ന ചാനലിനാണ് വിലക്ക്. അടിയന്തിരാവസ്ഥ കാലത്തേതു പോലെ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയാണ് കേന്ദ്രമെന്ന വിമര്‍ശനങ്ങള്‍ പരക്കെ ഉയരവെയാണ് പുതിയ നീക്കം. വാര്‍ത്താ പരിപാടികളില്‍ കേന്ദ്രസര്‍ക്കാറിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ന്യൂസ് ടൈം അസമിന് നവംബര്‍ ഒന്‍പതിന് വിലക്കേര്‍പ്പെടുത്തിയത്. പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ കാണിച്ചുവെന്നാണ് ന്യൂസ് ടൈം അസമിനെതിരേയുള്ള കുറ്റം. വിഷയത്തില്‍ ചാനലിന് 2013 ഒക്ടോബറില്‍ ഷോക്കോസ് നോട്ടിസ് നല്‍കിയിരുന്നു. വിശദീകരണം കേട്ടതിനു ശേഷമാണ് ഒരു ദിവസത്തെ നിരോധനത്തിന് ശുപാര്‍ശ ചെയ്തത്.
പത്താന്‍കോട്ട് വ്യോമകേന്ദ്രത്തില്‍ നടന്ന പാക് ഭീകരരുടെ ആക്രമണവും തുടര്‍ന്നുണ്ടായ സൈനിക നടപടിയും വിശദമായി റിപ്പോര്‍ട്ടു ചെയ്തതിനെ തുടര്‍ന്നാണ് എന്‍.ഡി.ടി.വിയുടെ ഹിന്ദി വാര്‍ത്താ ചാനലിന് ഒരു ദിവസത്തെ നിരോധനം ഏര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."