കാക്കനാട് ജനവാസ കേന്ദ്രങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു
കാക്കനാട്: ജില്ലാ ഭരണ കേന്ദ്രമായ കാക്കനാടിന്റ ജനവാസ കേന്ദ്രങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുമ്പോഴും അധികാരികള്‍ മൗനം പാലിക്കുന്നു.
തൃക്കാക്കര നഗരസഭ പരിധിയിലാണ് സാമൂഹികവിരുദ്ധര്‍ ഇത്തരത്തില്‍ മാലിന്യം തള്ളുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്നും ചെറുടാങ്കറുകളില് ശേഖരിക്കുന്ന കക്കൂസ് മാലിന്യം കഴിഞ്ഞ ദിവസം രാത്രിയിലാണ് സിവില്‍ സ്റ്റേഷനു സമീപത്തുള്ള ആലപ്പാട്ട് നഗറിലും പടമുകള്‍ സാറ്റ്ലൈറ്റ് കോളനി പ്രദേശത്തുമാണ് തള്ളിയത്. തൃക്കാക്കര ജില്ലാ പഞ്ചായത്തിനു സമീപമുള്ള സര്‍ക്കാര്‍ വക സ്ഥലത്തും, ഇന്‍ഫോ പാര്‍ക്കിനു സമീപത്തും ചിത്രപുഴ പാലത്തിന് സമീപവും ആളൊഴിഞ്ഞ പ്രദേശങ്ങളിലും എല്ലാം കക്കൂസ് മാലിന്യം തള്ളുന്നത് വ്യാപകമാണ്.
ഇതു മൂലം പ്രദേശവാസികള്ദുരിതമനുഭവിക്കുകയാണ്. പല പ്രദേശങ്ങളിലും തെരുവ് വിളക്ക് ഇല്ലാത്തത് മൂലം സാമൂഹിക ദ്രോഹികള്‍ക്ക് കക്കൂസ് മാലിന്യം തള്ളാന്‍ ഏറ്റവും കൂടുതല്‍ സൗകര്യമായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."