പൊലിസ് മര്‍ദനത്തിന്റെ ഇരകളില്‍ നിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞുമാറാനാകില്ല: ഡോ.സെബാസ്റ്റ്യന്‍ പോള്‍
പള്ളുരുത്തി: പൊലിസ് മര്‍ദനത്തിന് ഇരയാകുന്നരുടെ പ്രശ്‌നങ്ങളില്‍ നിന്ന് ഭരണകൂടത്തിന് ഒഴിഞ്ഞു മാറുവാന്‍ സാധിക്കില്ലെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. മര്‍ദനത്തിന് ഇരയായ വ്യക്തിക്ക് നഷ്ടപരിഹാരം നല്‍കുവാന്‍ ഭരണകൂടത്തിന് ബാദ്ധ്യതയുണ്ടെന്ന് പൊലിസ് മര്‍ദനത്തെ തുടര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റ സുരേഷിന് ചികിത്സാ സഹായനിധി ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ പൊലിസിന്റെ ഭീകര മര്‍ദ്ദനത്തിന് ഇരയായിട്ടുള്ളവരാണ് ഇപ്പോള്‍ ഭരിക്കുന്നത്, അവരുടെ ഭരണത്തിന്‍ കീഴില്‍ ഇത്തരം സംഭവങ്ങള്‍ ഒരിക്കലും നടക്കുവാന്‍ പാടില്ലാത്തതാണ്.സുരേഷിന്റെ ചികിത്സയുടെ വലിയൊരു പങ്ക് വഹിച്ചത് അയാള്‍ ജോലി ചെയ്യുന്ന സ്‌കൂളിലെ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളുമാണ്. അതുകൊണ്ട് തന്നെ പൊലിസ് ഈ കെട്ടിച്ചമച്ചതാണെന്നതിന് വേറെ തെളിവുകള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുരേഷിന്റെ തുടര്‍ ചികിത്സയ്ക്കായി പണം സ്വരൂപിക്കുവാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.കെ ചന്ദ്രബോസ് അധ്യക്ഷനായി. കൗണ്‍സിലര്‍മാരായ കെ.ജെ ബെയ്‌സില്‍, പ്രതിഭാ അന്‍സാരി, തമ്പി സുബ്രഹ്മണ്യം, കെ.ആര്‍ പ്രേമകുമാര്‍, ജലജമണിനരേന്ദ്രന്‍, കുമ്പളം രാജപ്പന്‍, ബെയ്‌സില്‍ മൈലന്തറ, പ്രവീണ്‍ ദാമോദര പ്രഭു, രാജു പി നായര്‍,എന്‍.ആര്‍.ശ്രീകുമാര്‍,പി.എം ഹനീഫ്, മുസ്തഫ,തുടങ്ങിയവര്‍ പ്രസംഗിച്ചു. അഭിലാഷ് തോപ്പില്‍ സ്വാഗതവും പി.കെ.മണിലാല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."