സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന വന്‍ സംഘം പിടിയില്‍
ചേര്‍ത്തല: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ ഏഴ് പേര്‍ പിടിയില്‍.
ചേര്‍ത്തല മുനിസിപ്പല്‍ 14ാംവാര്‍ഡ് മാമ്പല നെടുമ്പ്രത്ത് മഞ്‌ജേഷ്(ഉണ്ണി30), കൊച്ചി ചെല്ലാനം കണ്ടക്കടവ് കൊണ്ടപ്പശേരി ബിനു വര്‍ഗീസ്(സാത്താന്‍36), ചേര്‍ത്തല മുനിസിപ്പല്‍ 12ാംവാര്‍ഡ് കളത്തുചിറ രജിത്ത് വി നായര്‍(30), മണ്ണഞ്ചോരി 17ാംവാര്‍ഡ് തോട്ടുചിറ വിപിന്‍(33), മണ്ണഞ്ചേരി 15ാംവാര്‍ഡ് ഋഷഭം വീട്ടില്‍ പീറ്റര്‍ സുരേഷ് എന്നറിയപ്പെടുന്ന സുരേഷ്(35), മണ്ണഞ്ചേരി 14ാംവാര്‍ഡ് തെക്കേവെളി ഇരുട്ട് ബാബു എന്നറിയപ്പെടുന്ന ബാബു(30), 15ാംവാര്‍ഡ് സ്‌നേഹതീരം വീട്ടില്‍ കൊച്ച് രജേഷ് എന്നറിയപ്പെടുന്ന രാജേഷ്(32) എന്നിവരാണ് പിടിയിലായത്.
ചേര്‍ത്തല മാമ്പല ഭാഗത്ത് മയക്കുമരുന്ന് വില്‍ക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. ആംപ്യൂള്‍, ഗുളിക, കഞ്ചാവ് എന്നിവയും മൂന്ന് ബൈക്കും പ്രതികളില്‍നിന്ന് പിടിച്ചെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വ്യാജസീലും സീല്‍പാഡും പിടികൂടി. മാനസിക രോഗികള്‍ക്ക് നല്‍കുന്ന വീര്യമേറിയ ഗുളികയാണ് പിടിച്ചെടുത്തത്.
ഡോക്ടര്‍മാരുടെ വ്യാജ കുറിപ്പടി നിര്‍മിച്ചാണ് മെഡിക്കല്‍ സ്‌റ്റോറില്‍നിന്ന് ഗുളികവാങ്ങി വില്‍പന നടത്തിയതെന്ന് പൊലിസ് പറഞ്ഞു. വ്യാജസീല്‍ നിര്‍മിച്ച് നല്‍കുന്ന ചേര്‍ത്തല സ്വദേശിയും കസ്റ്റഡിയിലായി. വിദ്യാര്‍ഥികള്‍ക്കാണ് പ്രതികള്‍ മരുന്ന് വില്‍ക്കുന്നതെന്ന് പൊലിസ് പറഞ്ഞു. ചെറിയ വിലയ്ക്ക് മരുന്നും കഞ്ചാവും നുറിരട്ടിയോളം ഈടാക്കിയാണ് ചില്ലറ വില്‍പന നടത്തുന്നത്. ആഡംബരജീവിതത്തിനും സുഖലോലുപതയ്ക്കുമാണ് പ്രതികള്‍ പണം ചെലവഴിക്കുന്നത്. മറ്റു പ്രതികളായ ഏതാനുംപേരെകൂടി പൊലിസ് തെരയുകയാണ് ഇവരെ ഉടന്‍ പിടികൂടാനാകുമെന്ന് പൊലിസ് പറഞ്ഞു. മെഡിക്കല്‍ സ്‌റ്റോറുകാര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുവെന്ന് പൊലിസ് പറഞ്ഞു.
തമിഴ്‌നാട് കമ്പത്ത് നിന്നുമാണ് പ്രതികള്‍ കഞ്ചാവ് ചേര്‍ത്തലയില്‍ എത്തിക്കുന്നത്. പിടിയിലായവരില്‍ ചിലര്‍ കവര്‍ച്ച, കഞ്ചാവ്, മയക്കുമരുന്ന് കേസുകളില്‍ നേരത്തെയും ഉള്‍പ്പെട്ടവരാണ്. ബിനു വര്‍ഗീസ് നേരത്തെ ആലുവയിലെ കഞ്ചാവ് കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്. കവര്‍ച്ചക്കേസിലും കഞ്ചാവ് കേസിലും ഉള്‍പ്പെട്ടയാളാണ് രാജേഷ്. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ റിമാന്‍ഡിലായി. ചേര്‍ത്തല ഡി.വൈ.എസ്.പി വൈ.ആര്‍ റസ്റ്റം, സി.ഐ എന്‍.കെ മോഹന്‍ലാല്‍, എസ്.ഐമാരായ എ.വി സൈജു, കെ രാജന്‍ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."