യുവാവിന്റെ പണം കവര്‍ന്ന സംഭവം: പൊലിസ് അന്വേഷണം ഊര്‍ജിതം
ഉരുവച്ചാല്‍: പണവുമായി ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ കാറില്‍ പിന്തുടര്‍ന്ന സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം കാറില്‍ തട്ടികൊണ്ടു പോയി 2.5 ലക്ഷം കവര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഉരുവച്ചാല്‍ കരേറ്റ വളവില്‍ വച്ചാണ് സംഭവം. തലശ്ശേരിയില്‍ നിന്നും ഇരിട്ടിയിലേക്ക് ഒരാള്‍ക്ക് നല്‍കാനായി 2.5 ലക്ഷവും കൊണ്ട് പോവുകയായിരുന്ന പൊന്യം സ്വദേശി ഷിനാസ് സഞ്ചരിച്ച ബൈക്കാണ് ഇടിച്ച് വീഴ്ത്തിയത്. ബൈക്കില്‍ പോവുകയായിരുന്ന തന്നെ സ്വിഫ്റ്റ് കാറില്‍ പിന്തുടര്‍ന്ന സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം കാറില്‍ തട്ടികൊണ്ടു പോയി പണം തട്ടിയെടുത്തതിനു ശേഷം ഇറക്കിവിട്ടുവെന്ന് യുവാവ് പൊലിസിനോടു പറഞ്ഞു. കാറില്‍ നാലുപേര്‍ ഉണ്ടായിരുന്നുവെന്നും കഴുത്തിലും വയറിലും കത്തിവെച്ച് ഭീഷണി പെടുത്തിയാണ് പണം കവര്‍ന്നതെന്നും ഷിനാസ് പൊലിസിനു നല്കിയ മൊഴി. വഴിയാത്രക്കാരാണ് പൊലിസിനെ വിവരം അറിയിച്ചത്. ഉരുവച്ചാലിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലിസ് പരിശോധിച്ച് വരികയാണ്. സമാനസംഭവങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടെങ്കിലും പണം നഷ്ടപ്പെട്ടവര്‍ പരാതി നല്കാന് തയ്യാറായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."