HOME
DETAILS

കോഴിക്കോട്ട് കോടതി ശുചിമുറിയില്‍ നാടോടിസ്ത്രീ പ്രസവിച്ചു; കുഞ്ഞ് മരിച്ചു

  
backup
November 07 2016 | 19:11 PM

%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%ae

കോഴിക്കോട്: കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ മാനസികാസ്വാസ്ഥ്യമുള്ള നാടോടി സ്ത്രീ കോടതിസമുച്ചയത്തിലെ ശുചിമുറിയില്‍ പ്രസവിച്ചു. ചാപിള്ളയെ പ്രസവിച്ച ശേഷം അവശനിലയിലായ യുവതിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ഒഡിഷ സ്വദേശിനിയായ നാല്‍പതുകാരിയായ നാടോടി സ്ത്രീയാണ് കോടതി സമുച്ചയത്തിലെ ശുചിമുറിയില്‍ പ്രസവിച്ചത്. വടകര വനിതാ ഹെല്‍പ്പ്‌ലൈന്‍ മുഖേന ഒരു മാസം മുന്‍പാണ് വെള്ളിമാട്കുന്നിലെ ഷോര്‍ട്ട് സ്റ്റേഹോമില്‍ യുവതിയെ പ്രവേശിപ്പിച്ചത്. ആംഗ്യഭാഷയിലൂടെ മാത്രം ആശയവിനിമയം നടത്തുന്ന യുവതി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനാല്‍ ഇന്നലെ രാവിലെ ഷോര്‍ട്ട് സ്റ്റേഹോം അധികൃതര്‍ കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് അയച്ചു. എന്നാല്‍ യുവതി വൈദ്യപരിശോധന നടത്താന്‍ സമ്മതിക്കാതെ ബഹളം വച്ചതിനെത്തുടര്‍ന്ന് ഷോര്‍ട്ട്‌സ്റ്റേഹോം അധികൃതര്‍ വനിതാ ഹെല്‍പ്പ് ലൈനില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വനിതാ പൊലിസിന്റെ സഹായത്തോടെ യുവതിയെ മജിസ്‌ട്രേറ്റിന്റെ മുന്‍പാകെ ഹാജരാക്കി തുടര്‍നടപടി സ്വീകരിക്കാന്‍ ഷോര്‍ട്ട്‌സ്റ്റേ ഹോം അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
കോടതിയിലെത്തിയ യുവതി ആംഗ്യഭാഷയിലൂടെ അറിയിച്ച് ശുചിമുറിയിലേക്ക് പോവുകയായിരുന്നു. പിന്നീടാണ് ചാപിള്ളയെ പ്രസവിച്ചത്. പ്രസവത്തെത്തുടര്‍ന്ന് അവശനിലയിലായ യുവതി ശുചിമുറിയില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ മാത്രമാണ് അവര്‍ ഗര്‍ഭിണിയായിരുന്നെന്ന കാര്യം ഷോര്‍ട്ട് സ്റ്റേഹോം അധികൃതരും വനിതാ പൊലിസും അറിഞ്ഞത്. പിന്നീട് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗര്‍ഭസ്ഥശിശു ഒരു ദിവസം മുന്‍പ് തന്നെ മരണപ്പെട്ടിരുന്നുവെന്ന വിവരമാണ് ആശുപത്രിയില്‍ നിന്നും ലഭിച്ചതെന്ന് ഷോര്‍ട്ട് സ്റ്റേ ഹോം അധികൃതര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളമെന്ന നേട്ടം സ്വന്തമാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവളം

uae
  •  9 days ago
No Image

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ 

Kerala
  •  9 days ago
No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  9 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  9 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  9 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  9 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago