HOME
DETAILS
MAL
കോഫി ബോര്‍ഡ് സബ്സിഡി വൈകുന്നു; കര്‍ഷകര്‍ ദുരിതത്തില്‍
backup
May 17 2016 | 22:05 PM
കട്ടപ്പന: കടുത്ത വേനലും വിലക്കുറവും തളര്‍ത്തിയ കാപ്പികര്‍ഷകര്‍ക്ക് ഇരുട്ടടിയായി കോഫി ബോര്‍ഡ് കര്‍ഷകര്‍ക്കുള്ള സബ്സിഡി വൈകിപ്പിക്കുന്നു.
വിവിധ കാര്‍ഷികോപകരണങ്ങള്‍, കുഴല്‍കിണര്‍, വാട്ടര്‍ ടാങ്ക് തുടങ്ങിയവയ്ക്കുള്ള സബ്സിഡിയാണ് കോഫി ബോര്‍ഡ് വിവിധ കാരണങ്ങളാല്‍ വൈകിപ്പിക്കുന്നത്. 50 ശതമാനമാണ് സബ്സിഡി നല്‍കുക. ബന്ധപ്പെട്ട ഓഫീസുകളില്‍ അന്വേഷിച്ചാല്‍ ഫണ്ടില്ലെന്നും കല്‍പ്പറ്റയിലെ ഹെഡ് ഓഫീസുമായി ബന്ധപ്പെടാനുമാണ് നിര്‍ദേശം നല്‍കുന്നത്. കല്‍പ്പറ്റയിലെ ഓഫീസില്‍ വിളിച്ചാല്‍ മിക്കപ്പോഴും ഫോണ്‍ അറ്റന്‍ഡുചെയ്യാന്‍ ആളില്ല.
ഫോണ്‍ അറ്റന്ഡുചെയ്താല്തന്നെ വ്യക്തമായ മറുപടിയും ഉണ്ടാവില്ല. കുമളിയില്‍ തന്നെ 2015 സെപ്റ്റംബര്‍ മുതലുള്ള അപേക്ഷകര്‍ക്ക് സബ്സിഡി ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണ് ഇതിനു പിന്നിലെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."